ലക്ഷ്യ സെന്നും പി വി സിന്ധുവും ചാമ്പ്യൻമാർ; ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം

പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ജേതാക്കളായി.

ജര്‍മനിയില്‍ നടന്ന ഹൈലോ ഓപണ്‍ ബാഡ്‌മിന്റണില്‍ ഇന്ത്യക്ക്‌ ഇരട്ടക്കിരീടം. പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും ജേതാക്കളായി.

ഫൈനലില്‍ ഇന്തോനേഷ്യയുടെ ലോക ആറാം നമ്പര്‍ താരം ജോനാഥന്‍ ക്രിസ്‌റ്റിയെയാണ്‌ ലക്ഷ്യ സെന്‍ തോല്‍പ്പിച്ചത്‌ (21-17, 21-10). പി വി സിന്ധു ഡെന്‍മാര്‍ക്കിന്റെ ലൈന്‍ ക്യേര്‍സ്‌ഫെല്‍ഡിനെ 21-12,21-14 ന്‌ കീഴടക്കി.

ഈ വര്‍ഷം സിന്ധു നേടുന്ന രണ്ടാമത്തെ ബി ഡബ്ല്യു എഫ്‌ കിരീടമാണിത്‌. ഒരു വര്‍ഷമായുള്ള കിരീടവരൾച്ചയ്ക്കാണ് സെൻ അറുതിവരുത്തിയത്‌.

content highlights: lakshya sen pv sindhu win hylo open badminton title

To advertise here,contact us