ഇത് ചരിത്രം!; ഓസീസിനെതിരെ അപൂർവ നേട്ടവുമായി റബാഡ

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡ.

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റില്‍ ചരിത്രനേട്ടം സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളര്‍ കാഗിസോ റബാഡ. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ പന്തുകളില്‍ 350 വിക്കറ്റുകള്‍ തികയ്ക്കുന്ന ബൗളറെന്ന റെക്കോര്‍ഡാണ് റബാഡ സ്വന്തമാക്കിയത്.

13,808 പന്തുകളില്‍ നിന്നാണ് റബാഡ 350 ടെസ്റ്റ് വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ദക്ഷിണാഫ്രിക്കയുടെ തന്നെ ഇതിഹാസ താരം ഡേല്‍ സ്റ്റെയ്‌ന്റെ റെക്കോര്‍ഡാണ് റബാഡ പഴങ്കഥയാക്കിയത്. 14,719 പന്തുകളിൽ നിന്നായിരുന്നു 350 വിക്കറ്റുകൾ സ്റ്റെയ്ന്‍ തികച്ചിരുന്നത്.

വഖാര്‍ യൂനുസ് 14,905 പന്തുകള്‍, മാല്‍ക്കം മാര്‍ഷല്‍ - 16,285 പന്തുകള്‍, മിച്ചല്‍ സ്റ്റാര്‍ക്ക് - 16,908 പന്തുകള്‍ എന്നിവരാണ് പിന്നീടുള്ള മൂന്ന് പേർ.

ഏറ്റവും കുറഞ്ഞ മത്സരങ്ങളില്‍ 350 വിക്കറ്റ് വീഴ്ത്തുന്ന നാലാമത്തെ താരമാകാനും റബാഡയ്ക്ക് സാധിച്ചു. 75 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നാണ് റബാഡ ഈ നേട്ടം കൈവരിച്ചത്. 70 മത്സരങ്ങളിൽ 350 വിക്കറ്റ് നേടിയ ഡെന്നിസ് ലില്ലിയാണ് ഈ ലിസ്റ്റിൽ ഒന്നാമത്. ഗ്ലെന്‍ മഗ്രാത്ത് 74 മാല്‍ക്കം മാര്‍ഷല്‍ മത്സരങ്ങളുമായി രണ്ടാമതുണ്ട്.

content highlights: kagiso rabada rare achievement against australia history

To advertise here,contact us