സെയ്ഫർട്ടും ഫിലിപ്സും മിന്നി; അഞ്ചാം ടി 20 യിൽ ഇന്ത്യയെ തോൽപിച്ച് കിവികൾ

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തോല്‍വി.

ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തോല്‍വി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സാണ് നേടിയത്.

ഇഷാന്‍ കിഷന്‍ 32 പന്തില്‍ 61 റൺസും ശ്രേയസ് അയ്യര്‍ 23 പന്തില്‍ 50 റൺസും നേടി. മറുപടി ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ടിം സീഫെര്‍ട്ട് 50 പന്തില്‍ 93, ഗ്ലെന്‍ ഫിലിപ്‌സ് 38 പന്തില്‍ പുറത്താവാതെ 65 എന്നിവരുടെ ഇന്നിംഗ്‌സുകളാണ് കിവീസിന് അനായാസ വിജയം സമ്മാനിച്ചത്.

നേരത്തെ, ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പര സ്വന്തമാക്കിയിരുന്നു. ഫിലിപ്‌സാണ് പരമ്പരയിലെ താരം. ആദം മില്‍നെ ന്യൂസിലന്‍ഡിന് വേണ്ടി നാല് വിക്കറ്റ് വീഴ്ത്തി.

content highlights: ind vs nz 5th t20 new zealand win seyfert phillips

To advertise here,contact us