ഓസ്ട്രേലിയ എ ടീമിനെതിരായ രണ്ടാം അനൗദ്യോഗിക ചതർദിന പരമ്പര സ്വന്തമാക്കി ഇന്ത്യ എ ടീം. പുതുച്ചേരിയിൽ അരങ്ങേറിയ രണ്ടാം പോരിന്റെ നാലാം ദിനത്തിൽ ഇന്ത്യ പിടിച്ചെടുത്ത സമനിലയാണ് പരമ്പര സ്വന്തമാക്കാൻ സഹായിച്ചത്.
രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ആദ്യ മത്സരം ജയിച്ച് ഇന്ത്യ 1-0ത്തിനു ഉറപ്പിക്കുകയും ചെയ്തു. ആദ്യ ചതുർദിന പോരിൽ ഇന്ത്യ 162 റൺസിന്റെ വിജയമാണ് ആഘോഷിച്ചത്.
രണ്ടാം പോരിന്റെ നാലാം ദിനത്തിൽ എട്ടാം വിക്കറ്റിൽ ഒന്നിച്ച യഷ് റാത്തോഡ്- ഷംസ് മുലാനി സഖ്യത്തിന്റെ അപരാമായ ചെറുത്തു നിൽപ്പാണ് ഇന്ത്യക്ക് വീരോചിത സമനില ഒരുക്കിയത്. ഇരുവരും ചേർന്നു എട്ടാം വിക്കറ്റിൽ 36 ഓവറുകൾ നേരിട്ടു.
365 റൺസ് വിജയ ലക്ഷ്യമാണ് ഓസ്ട്രേലിയ ഇന്ത്യക്ക് മുന്നിൽ വച്ചത്. നാലാം ദിനത്തിൽ 28ന് ഒന്ന് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടങ്ങിയത്. 60.2 ഓവറിൽ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തിൽ 199 റൺസെന്ന നിലയിൽ പതറുകയും ചെയ്തു.
പിന്നീടാണ് യഷ് റാത്തോഡും ഷംസും ചേർന്നു ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചെത്തിക്കുന്നത്. കളി അവസാനിക്കുമ്പോൾ ഇന്ത്യ 9 വിക്കറ്റ് നഷ്ടത്തിൽ 310 റൺസിൽ എത്തിയിരുന്നു. പിന്നാലെ ഇരു ടീമുകളും സമനിലയിൽ പിരിയാനും തീരുമാനിച്ചു.
content highlights:india a vs australia a dramatic win cricket news