വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ഏകദിനത്തിലെ വിരാട് കോഹ്ലിയുടെ ഗംഭീര പ്രകടനത്തെ പുകഴ്ത്തി ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. രാജ്യത്തിനായി നിരവധി മത്സരങ്ങള്‍ വിജയകരമായി ഫിനിഷ് ചെയ്തു കൊടുത്തിട്ടുള്ള കോഹ്ലിക്ക് കളിയില്‍ പൂര്‍ണ സ്വാതന്ത്ര്യം നല്‍കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് ഗില്‍ വ്യക്തമാക്കി.
'രാജ്യത്തിനായി അത്രയധികം മത്സരങ്ങള്‍ ജയിപ്പിച്ചു തന്നിട്ടുള്ള, നിരന്തരം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഒരാളെ നമ്മള് എന്തിന് നിയന്ത്രിക്കണം? അന്നേ ദിവസം അദ്ദേഹത്തിന് എങ്ങനെയാണോ കളിക്കാന്‍ തോന്നുന്നത് അതുപോലെ കളിക്കട്ടെ. കാരണം അദ്ദേഹം ഫോമിലാകുമ്പോള് ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്ക നുള്ള കഴിവ് അദ്ദേഹത്തിനുണ്ട്.' ഗില്‍ മത്സരശേഷം പറഞ്ഞു.
പുറത്താകാതെ 88 പന്തുകളില്‍ നിന്ന് 139 റൺസാണ് വിരാട് വാരിക്കൂട്ടിയത്. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ കടന്നുപോകുന്ന താരം 10 ഫോറുകളും 9 സിക്സറും നേടി.
വിന്‍ഡീസിനെതിരെ 55-ാം ഏകദിന സെഞ്ച്വറി നേടിയ നേടിയ കോഹ്ലി ബാറ്റിംഗ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 15,000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററെന്ന റെക്കോര്‍ഡും സ്വന്തമാക്കി.
ഏകദിനത്തില്‍ അതിവേഗം 15000 റൺസ് തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡും താരം സ്വന്തം പേരിലാക്കി. 2007-ൽ തൻ്റെ 377-ാം ഇന്നിംഗ്സിലായിരുന്നു സച്ചിൻ ടെൻഡുൽക്കർ 15,000 ഏകദിന റൺസ് തികച്ചത്. എന്നാൽ സച്ചിനേക്കാൾ 74 ഇന്നിംഗ്സുകൾ കുറച്ച് കളിച്ചാണ് വിരാട് ഈ അപൂർവ്വ നേട്ടത്തിലെത്തിയത്.
content highlights: shubman gill praises virat kohli post match interview ind vs wi