ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലെ രണ്ടാം ക്വാർട്ടർ ഫൈനലിൽ ഇന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെ നേരിടും. രാവിലെ പത്ത് മണി മുതലാണ് മത്സരം.
സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്തുമെന്നാണ് സൂചന. അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ടി20 മത്സരങ്ങളിലും ബുംറ കളിച്ചിരുന്നുവെങ്കിലും, ജപ്പാനെതിരായ മത്സരത്തിൽ വിശ്രമം അനുവദിക്കുകയായിരുന്നു.
ബുംറയുടെ തിരിച്ചുവരവിന് പുറമെ 15-കാരൻ വൈഭവ് സൂര്യവംശിയെയും ഇന്ത്യ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയേക്കും. മോശം ഫോമിലുള്ള ശിവം ദുബെയ്ക്ക് പകരക്കാരനായി വൈഭവിനെ ഉൾപ്പെടുത്താനാണ് മാനേജ്മെന്റ് ആലോചിക്കുന്നത്.
വൈഭവ് ടീമിലെത്തിയാൽ അഭിഷേക് ശർമ്മയ്ക്കൊപ്പം ഓപ്പണറായി ഇറങ്ങും. അങ്ങനെയെങ്കിൽ സഞ്ജു സാംസൺ മൂന്നാം നമ്പറിലേക്ക് മാറും. സഞ്ജു മൂന്നാം നമ്പറിലിറങ്ങിയാല് ഇഷാന് കിഷന് നാലാമതും ക്യാപ്റ്റൻ ശ്രേയസ് അയ്യര് അഞ്ചാമതുമാകും ഇറങ്ങുക. തിലക് വർമ ആറാം സ്ഥാനത്ത് നിൽക്കും.
സ്പിൻ ഓൾ റൗണ്ടർമാരായി അക്സർ പട്ടേലും വാഷിംഗ്ടൺ സുന്ദറും സ്പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയിയും പേസർമാരായി ജസ്പ്രീത് ബുംറയും അർഷ്ദീപ് സിംഗ് ഇറങ്ങും.
അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ സാധ്യതാ പ്ലേയിംഗ് ഇലവൻ: അഭിഷേക് ശർമ്മ, വിഭവ് സൂര്യവംശി, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, അക്സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, രവി ബിഷ്ണോയ്, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്.
content highlights: asian games cricket india vs afghanistan sanju samson vaibhav-suryavanshi