മഴയെത്തുടര്‍ന്ന് ഒരു പന്ത് പോലും എറിയാന്‍ സാധിക്കാതെ ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏഷ്യന്‍ ഗെയിംസ് രണ്ടാം ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരം ഉപേക്ഷിച്ചു.
മത്സരത്തിന് ഫലമില്ലാതെ വന്നതോടെ ടി20 റാങ്കിംഗില്‍ അഫ്ഗാനേക്കാള്‍ ഉയര്‍ന്ന സ്ഥാനമുള്ള ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറുകയായിരുന്നു. നേപ്പാള്‍-ശ്രീലങ്ക മത്സരത്തിലെ വിജയികളെ ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യന്‍ ടീം സെമിയില്‍ നേരിടും.
നേരത്തെ, പാകിസ്താൻ - ഹോങ്കോങ് മത്സരവും ഉപേക്ഷിച്ചിരുന്നു. പാകിസ്താനും സെമിയിലേക്ക് കടന്നു. ബംഗ്ലാദേശ്-മലേഷ്യ മത്സരത്തിലെ വിജയി ആകും പാക്സിതാൻറെ എതിരാളി. ഫൈനലിൽ ഇന്ത്യ-പാകിസ്താൻ പോരാട്ടം കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
content highlights: asian-games-cricket-india-vs-afghanistan-quarter-final-rain-abandoned