ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ വാനോളം പ്രശംസിച്ച് മുൻ ഇന്ത്യൻ താരവും കമന്ററേറ്ററുമായ ആകാശ് ചോപ്ര. വിവിധ ഫോർമാറ്റിൽ വലിയ റൺസ് നേടാനുള്ള ആവേശം കോഹ്ലിയെ പോലെ ഗില്ലിനുണ്ടെന്ന് ചോപ്ര പറഞ്ഞു. മത്സരം ജയിക്കുന്നത് വരെ ക്രീസിൽ തുടരണമെന്നായിരുന്നു അദ്ധേഹത്തിന്റെ ആഗ്രഹം, അതുകൊണ്ട് സെഞ്ച്വറി നേടിയിട്ടും ഗിൽ നിരാശനായത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ന്ത്യൻ ഇതിഹാസം വിരാട് കൊഹ്ലിയുടെ അതേ സ്വഭാവസവിശേഷതകൾ ശുഭ്മൻ ഗില്ലിനും ഉണ്ടെന്ന അവകാശവാദമുയർത്തി മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ ആകാശ് ചോപ്ര.
ഗ്രീൻഫീൽഡ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിനെതിരെ ഇന്ത്യ എട്ട് വിക്കറ്റിന്റെ വിജയം നേടിയെടുത്തു. മത്സരത്തിൽ ശുഭ്മൻ ഗില്ലും വിരാട് കോഹ്ലിയും വെടിക്കെട്ട് ബാറ്റിങ്ങിലൂടെ സെഞ്ച്വറി കൈപിടിയിലാക്കി.
കോഹ്ലി 88 പന്തിൽ 139 റൺസും ഗിൽ 108 പന്തിൽ 110 റൺസും നേടി. കഴിഞ്ഞ പത്ത് മത്സരങ്ങളിൽ ആറ് ഫിഫ്റ്റിയും ഒരു സെഞ്ച്വറിയുമായി ഗിൽ തന്റെ അസാധ്യ ഫോം തുടരുകയാണ്.
content highlights: aakash chopra praises shubman gill virat kohli traits ind vs wi