നമൻ ധിറിന് അരങ്ങേറ്റം; വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ടോസ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് ടോസ്. ടോസ് നേടിയ ഇന്ത്യ ബൗളിംഗ് തെരഞ്ഞെടുത്തു. ഓള്‍ റൗണ്ടര്‍ നമൻ ധിർ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നതാണ് പ്രധാന മാറ്റം. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് മത്സരം.

ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും രോഹിത് ശര്‍മയും തന്നെയാണ് ഇന്ത്യയുടെ ഓപ്പണര്‍മാര്‍. ഗില്‍ ഓപ്പണറായി മടങ്ങിയെത്തിയതോടെ യശസ്വി ജയ്സ്വാള്‍ പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായി. നാലു ബൗളര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും എന്ന ബൗളിംഗ് കോംബിനേഷനാണ് ഇന്ത്യ തെരഞ്ഞെടുത്തത്.

നാലാം നമ്പറില്‍ ശ്രേയസ് അയ്യരുടെ അഭാവത്തില്‍ റുതുരാജ് ഗെയ്ക്‌വാദ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തി. കെ എൽ രാഹുല്‍ വിക്കറ്റ് കീപ്പറായി തുടരുമ്പോള്‍ നമൻ ധിര്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി എന്നിവരാണ് ഓള്‍ റൗണ്ടര്‍മാര്‍.

മുഹമ്മദ് സിറാജ് പ്ലേയിംഗ് ഇലവനില്‍ നിന്ന് പുറത്തായപ്പോള്‍ ഗുര്‍നൂര്‍ ബ്രാറും പ്രസിദ്ധ് കൃഷ്ണയുമാണ് പേസര്‍മാരായി ടീമിലെത്തിയത്. കുല്‍ദീപ് യാദവും രണ്ടാം സ്പിന്നറായി ടീമിലുണ്ട്.

വെസ്റ്റ് ഇൻഡീസ് പ്ലേയിംഗ് ഇലവൻ: ജോൺ കാംപ്ബെൽ, ജസ്റ്റിൻ ഗ്രീവ്സ്, കീസി കാർത്തി, ഷായ് ഹോപ്പ് (വിക്കറ്റ് കീപ്പർ/ക്യാപ്റ്റൻ), ആമിർ ജംഗൂ, ജുവൽ ആൻഡ്രൂ, റോസ്റ്റൺ ചേസ്, മാത്യു ഫോർഡ്, ഗൂഡാകേഷ് മോട്ടി, അൽസാരി ജോസഫ്, ജെയ്ഡൻ സീൽസ്.

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ്മ, ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, റുതുരാജ് ഗെയ്‌ക്‌വാദ്, കെ. എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), നമൻ ധീർ, രവീന്ദ്ര ജഡേജ, നിതീഷ് കുമാർ റെഡ്ഡി, ഗുർനൂർ ബ്രാർ, കുൽദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ.

content highlights: 

To advertise here,contact us