കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റ് ഇന്‍ഡീസിനെ 8 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലിന്റയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറി കരുത്തില്‍ വിന്‍ഡീസ് ഉയര്‍ത്തിയ 296 റണ്‍സിന്റെ വിജയലക്ഷ്യം 41.4 ഓവറില്‍ 2 വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ അനായാസം അടിച്ചെടുത്തു.
ഗില്‍ 108 പന്തില്‍ 110 റണ്‍സെടുത്ത് മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 55-ാം ഏകദിന സെഞ്ച്വറിയിലൂടെ 88 പന്തില്‍ 139 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിന ക്രിക്കറ്റില്‍ 15000 റണ്‍സെന്ന നാഴികക്കല്ലും കോഹ്ലി കാര്യവട്ടത്ത് പിന്നിട്ടു. 35 പന്തില്‍ 32 റണ്‍സെടുത്ത രോഹിത് ശര്‍മയും ഇന്ത്യക്കായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ വിന്‍ഡീസ് ഓപ്പണര്‍ ജസ്റ്റിന് ഗ്രീവിസ്നിറെ സെഞ്ച്വറിയുടെയും ജോണ്‍ കാംപ്ബെല്ലിന്റെയും അമിര്‍ ജാംഗോയുടെയും അര്‍ധസെഞ്ച്വറികളുടെയും കരുത്തിലാണ് മികച്ച സ്കോര്‍ കുറിച്ചത്.108 പന്തില്‍ 101 റണ്‍സെടുത്ത ജസ്റ്റിന് ഗ്രീവ്സ് ആണ് വിന്‍ഡീസിന്റെ ടോപ് സ്കോറര്‍.
ജോണ്‍ കാംപ്ബെല്‍ 60 പന്തില്‍ 62 റണ്‍സെടുത്തപ്പോള്‍ ആമിര്‍ ജാംഗോ 43 പന്തില്‍ 58 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് വിന്‍ഡീസ് സ്കോര്‍ 300നുള്ളിൽ പിടിച്ചു നിര്‍ത്തിയത്.
content highlights: gill virat kohli partnership powers india victory against west indies