വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു. സാമ്പത്തിക ഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായി വാര്‍ഷിക കരാറിലുള്ള കളിക്കാരുടെ പ്രതിഫലം 25 ശതമാനം വെട്ടിക്കുറച്ചതായി ക്രിക്കറ്റ് വെസ്റ്റ് ഇൻഡീസ് പ്രഖ്യാപിച്ചു.
ആഭ്യന്തര താരങ്ങളുടെ കരാർ കാലാവധി ഏഴ് മാസമായി ചുരുക്കിയെങ്കിലും അന്താരാഷ്ട്ര മത്സരങ്ങളിൽ കളിക്കുന്ന താരങ്ങളുടെ കരാർ 12 മാസമായി തന്നെ തുടരും. സാമ്പത്തികവും മത്സരപരവുമായ കടുത്ത വെല്ലുവിളികൾ നേരിടുന്നതിനായി എടുത്ത അനിവാര്യമായ നടപടിയാണിതെന്ന് ചീഫ് എക്സിക്യൂട്ടീവ് ക്രിസ് ഡെഹ്റിംഗ് വ്യക്തമാക്കി.
കഴിഞ്ഞ 15 വർഷത്തിനിടെ 80 മില്യൺ ഡോളറിലധികമാണ് വിമാന യാത്രകൾക്കായി വിൻഡീസ് ബോർഡ് ചെലവഴിച്ചത്. നിലവിലെ പ്രതിസന്ധി പരിഹരിക്കാൻ ഐസിസി അനുവദിച്ച 16 മില്യൺ ഡോളർ വായ്പ ലഭിക്കുന്നതിനും ബോർഡിന് ചില കർശന സാമ്പത്തിക ലക്ഷ്യങ്ങൾ കൈവരിക്കേണ്ടതുണ്ടെന്നും വിൻഡീസ് വ്യക്തമാക്കി.
content highlights: ind vs wi series west indies players pay cut shock