അഫ്‌ഗാനെ എറിഞ്ഞിട്ടു; ഏഷ്യന്‍ ഗെയിംസിൽ നേപ്പാളിന് അട്ടിമറി ജയം

ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ കരുത്തരായ അഫ്ഗാനെ അട്ടിമറിച്ച് നേപ്പാള്‍.

ഏഷ്യന്‍ ഗെയിംസ് പുരുഷ ടി20 ക്രിക്കറ്റ് പോരാട്ടത്തില്‍ കരുത്തരായ അഫ്ഗാനെ അട്ടിമറിച്ച് നേപ്പാള്‍. അഞ്ച് വിക്കറ്റിന്റെ ജയമാണ് നേപ്പാൾ നേടിയത്.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സ് മാത്രമാണ് നേടിയത്. നേപ്പാള്‍ 17.2 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 103 റണ്‍സ് അടിച്ചെടുത്തു.34 റണ്‍സെടുത്ത സന്ദീപ് ജോറയാണ് നേപ്പാളിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാന്‍ ബാറ്റിങ് നിരയെ നേപ്പാള്‍ എറിഞ്ഞിട്ടു. 4 ഓവറില്‍ 21 റണ്‍സ് വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ കുശാല്‍ ബുര്‍ടല്‍, 4 ഓവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്ത ലളിത് രാജ്ബന്‍ഷി എന്നിവരുടെ ബൗളിങാണ് അഫ്ഗാനെ അടിതെറ്റിച്ചത്.

30 വീതം റണ്‍സെടുത്ത ഫൈസല്‍ഖാന്‍ അഹമദ്‌സായ്, നജിബുല്ല സാദ്രാന്‍ എന്നിവര്‍ക്ക് മാത്രമാണ് പിടിച്ചു നില്‍ക്കാന്‍ സാധിച്ചത്.

content highlights:  asian games nepal upsets afghanistan in cricket

To advertise here,contact us