താരങ്ങൾക്ക് തുടരെ പരിക്കുകൾ; സെന്‍റർ ഓഫ് എക്‌സലൻസിനെതിരെ അശ്വിന്‍

മൂന്ന് ഫോർമാറ്റുകളിലേക്കും വെവ്വേറെ ടീമുകളെ ഇന്ത്യ കളത്തിലിറക്കേണ്ട സമയമാണിതെന്നും അശ്വിൻ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ പരിക്കുകളിലും റീഹാബിലിറ്റേഷനിലും വിമർശനവുമായി മുൻ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ. ബിസിസിഐയുടെ സെന്‍റർ ഓഫ് എക്‌സലൻസിന് ഇതിൽ ഉത്തരവാദിത്തമുണ്ടെന്നും, വരും ദിവസങ്ങളിൽ മൂന്ന് ഫോർമാറ്റുകളിലേക്കും വെവ്വേറെ ടീമുകളെ ഇന്ത്യ കളത്തിലിറക്കേണ്ട സമയമാണിതെന്നും അശ്വിൻ പറഞ്ഞു.

ഓരോ താരങ്ങളുടെയും പരിക്ക് കൈകാര്യം ചെയ്യുന്ന കാര്യത്തിൽ എവിടെയോ ഒരു ഉത്തരവാദിത്തമില്ലായ്മയുണ്ട്. വരുൺ ചക്രവർത്തി കഴിഞ്ഞ 3-4 മാസമായി എൻസിഎയിൽ ആയിരുന്നു. തമിഴ്നാട് പ്രീമിയര്‍ ലീഗിൽ കളിക്കാൻ അനുമതി ചോദിച്ചെങ്കിലും അവർ അദ്ദേഹത്തെ വിട്ടില്ല.

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ടി20 യിൽ തിരിച്ചെത്തിയ വരുണിന് വീണ്ടും പരിക്കേറ്റതിനെ തുടർന്ന് ഏഷ്യൻ ഗെയിംസും വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും നഷ്ടമായിരുന്നു. 2026 ഐ.പി.എൽ സീസണിലും ഇംഗ്ലണ്ട് പര്യടനത്തിലും വരുൺ പരിക്കിന്റെ പിടിയിലായിരുന്നു.

content highlights: ravichandran ashwin criticizes national cricket academy player injuries

To advertise here,contact us