ആറ് മാസത്തിനുള്ളിൽ വൈഭവ് ടീമിൽ, പുറത്താകുക ഈ താരം; പ്രവചനവുമായി കൈഫ്

വൈഭവ് പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ പുറത്തുപോകുക മലയാളി താരം സഞ്ജു സാംസണായിരിക്കില്ലെന്നും കൈഫ് പറഞ്ഞു.

വൈഭവ് സൂര്യവംശി അടുത്ത ആറ് മാസത്തിനുള്ളിൽ ഇന്ത്യൻ ടി20 ടീമിൽ സ്ഥാനമുറപ്പിക്കുമെന്ന് മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. വൈഭവ് പ്ലേയിംഗ് ഇലവനിലെത്തുമ്പോള്‍ പുറത്തുപോകുക മലയാളി താരം സഞ്ജു സാംസണായിരിക്കില്ലെന്നും കൈഫ് പറഞ്ഞു.

നിലവിലെ വൈസ് ക്യാപ്റ്റൻ തിലക് വർമ്മയ്‌ക്കോ ഓൾറൗണ്ടർ ശിവം ദുബെയ്‌ക്കോ ആയിരിക്കും വൈഭവിനായി വഴിമാറേണ്ടി വരിക എന്നാണ് തന്‍റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ കൈഫ് പറ‍ഞ്ഞു.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിലും ജപ്പാനെതിരായ ഏക ടി20 മത്സരത്തിലും വൈഭവിനെ പ്ലേയിംഗ് ഇലവനില്‍ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ, ദുലീപ് ട്രോഫിയിലടക്കം മികച്ച പ്രകടനം പുറത്തെടുക്കുന്ന വൈഭവിനെ കൂടുതൽ കാലം ടീം മാനേജ്‌മെന്‍റിന് മാറ്റിനിർത്താൻ കഴിയില്ലെന്ന് കൈഫ് ചൂണ്ടിക്കാട്ടി.

തിലക് വർമ്മ ടീമിന്‍റെ വൈസ് ക്യാപ്റ്റനാണെന്ന് എനിക്കറിയാം. എന്നാൽ ഇതിനുമുമ്പും വൈസ് ക്യാപ്റ്റന്മാർ ടീമിൽ നിന്ന് പുറത്തായിട്ടുണ്ട്. ശിവം ദുബെയും റൺസ് കണ്ടെത്തുന്നില്ല, തന്നെയുമല്ല പാർട്ട് ടൈം ബൗളിംഗും അദ്ദേഹത്തിന് തിരിച്ചടിയാണ്, കൈഫ് കൂട്ടിച്ചേർത്തു.

content highlights: mohammad kaif predicts vaibhav-suryavanshi entry in team india tilak varma shivam dube

To advertise here,contact us