അന്താരാഷ്ട്ര ക്രിക്കറ്റിൽ റെക്കോർഡ് റൺസ് വേട്ട തുടർന്ന് ഇംഗ്ലീഷ് ബാറ്റർ ജോ റൂട്ട്. ഏറ്റവും വേഗത്തിൽ 23,000 റൺസ് തികയ്ക്കുന്ന രണ്ടാമത്തെ താരമെന്ന നേട്ടമാണ് റൂട്ട് സ്വന്തമാക്കിയത്.
ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കറെയാണ് റൂട്ട് മറികടന്നത്. ശ്രീലങ്കയ്ക്കെതിരായ ആദ്യ ഏകദിനത്തിലാണ് റൂട്ട് റെക്കോഡ് പട്ടികയിൽ മുന്നിലെത്തിയത്.
ലങ്കയ്ക്കെതിരേ 52 പന്തിൽ നിന്ന് 44 റൺസാണ് ഇംഗ്ലീഷ് ബാറ്ററുടെ സമ്പാദ്യം. മത്സരത്തിനിടെയാണ് താരം 23,000 റൺസ് തികച്ചത്. അതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റെക്കോഡ് പട്ടികയിൽ മുന്നേറാൻ റൂട്ടിനായി. 521 ഇന്നിങ്സുകളിൽ നിന്നാണ് റൂട്ട് 23,000 റൺസെടുക്കുന്നത്.
സച്ചിൻ 522 ഇന്നിങ്സുകളിൽ നിന്നാണ് 23,000 റൺസിലെത്തുന്നത്. ഇന്ത്യൻ താരം വിരാട് കോഹ്ലിയാണ് പട്ടികയിൽ തലപ്പത്ത്. 490 ഇന്നിങ്സിൽ നിന്നാണ് വിരാട് ഈ നാഴികക്കല്ല് പിന്നിട്ടത്.
content highlights:joe root crosses 23000 runs breaks sachin tendulkar record