ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ രചിന് രവീന്ദ്രയ്ക്ക് പരിക്ക്. പരസ്യ ചിത്രീകരണത്തിനിടെ തോളിന് പരിക്കേൽക്കുകയായിരുന്നു. ഇതോടെ ഇന്ത്യക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ അദ്ദേഹത്തിന്റെ പങ്കാളിത്തം പ്രതിസന്ധിയിലാക്കി.
ഓക്ക്ലന്‍ഡില്‍ നടന്ന ചിത്രീകരണത്തിനിടയില്‍ ഡൈവിംഗ് ക്യാച്ച് എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് താരത്തിന് പരിക്കേറ്റത്. സുരക്ഷാ പായയിലേക്ക് അശ്രദ്ധമായി വീണതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ വലത് തോളിന് പരിക്കേല്‍ക്കുകയായിരുന്നു.
ഒക്ടോബര്‍ 22നാണ് പരമ്പര ആരംഭിക്കുന്നത്. അടുത്ത ആഴ്ച ടീമിനെ പ്രഖ്യാപിക്കാനിരിക്കെ രചിന്റെ ഫിറ്റ്നസ് ബോര്‍ഡിന് നിര്‍ണായകമാകും. വരാനിരിക്കുന്ന മാസങ്ങളില്‍ വലിയൊരു ടെസ്റ്റ് മത്സരക്രമം ഉള്ളതിനാല്‍ താരത്തെ പെട്ടെന്ന് തിരിച്ച് വിളിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് മുഖ്യ പരിശീലകന് റോബ് വാള്‍ട്ടര്‍ വ്യക്തമാക്കി. ന്യൂസിലന്‍ഡിനായി 52 ടി20 മത്സരങ്ങള്‍ കളിച്ചിട്ടുള്ള രചിന്, 759 റണ്‍സും 26 വിക്കറ്റുകളും നേടിയിട്ടുണ്ട്.
content highlights: rachin ravindra injury ruled-out of india series