ക്യാപ്റ്റൻസി കൊണ്ടും ഓൾ റൗണ്ടർ മികവ് കൊണ്ടും എക്കാലത്തും ഇന്ത്യയെ വിറപ്പിച്ച താരമാണ് ഓസീസ് താരം പാറ്റ് കമ്മിന്‍സ്. മഹേന്ദ്ര സിംഗ് ധോണി, വിരാട് കോഹ്ലി, രോഹിത് ശര്‍മ, എന്നിങ്ങനെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസ താരങ്ങള്‍ക്കെതിരെയും കമ്മിന്‍സ് പന്തെറിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ഇന്ത്യന്‍ ടീമില്‍ താന്‍ നേരിട്ടതില്‍ വെച്ച് ഏറ്റവും പ്രയാസമേറിയ എതിരാളി ആരെന്നത് സംബന്ധിച്ച് പ്രൈം വീഡിയോ സ്പോര്‍ട്സിന് നല്കിയ അഭിമുഖത്തില്‍ കമ്മിന്‍സ് വ്യക്തമാക്കുന്നുണ്ട്.
ഇവരൊന്നുമല്ലാതെ ചേതേശ്വര്‍ പുജാരയെയാണ് കമ്മിൻസ് തിരഞ്ഞെടുക്കുന്നത്. രണ്ട് ബോര്‍ഡര്‍ - ഗവാസ്കര്‍ ടെസ്റ്റ് പരമ്പരകളില്‍ ചേതേശ്വര്‍ പുജാരയുടെ ബാറ്റിംഗ് ഓസ്ട്രേലിയന്‍ ബൗളര്‍മാരുടെ ക്ഷമ പരീക്ഷിക്കുന്നതായിരുന്നു. ആ അനുഭവമാണ് പുജാരയെ നേരിട്ടത്തില്‍ ഏറ്റവും പ്രയാസമേറിയ ഇന്ത്യന്‍ താരമാക്കി മാറ്റുന്നത്.
ഓസ്ട്രേലിയക്കെതിരെ 25 ടെസ്റ്റുകളാണ് പുജാര കളിച്ചത്. 49.38 ശരാശരിയില്‍ 2074 റണ്‍സാണ് ഓസീസിനെതിരെ പുജാര നേടിയത്. ഇതില്‍ 993 റണ്‍സും ഓസ്ട്രേലിയന്‍ മണ്ണില്‍ വെച്ചായിരുന്നു. അവിടെ വെച്ച് മൂന്ന് സെഞ്ച്വറികളും അഞ്ച് അര്‍ധസെഞ്ച്വറികളും പുജാര നേടി.
content highlights:pat cummins reveals most feared indian batter