ഇന്ത്യ-ജപ്പാൻ ചരിത്ര പോരാട്ടം നാളെ; ഇലവനിൽ സഞ്ജുവോ വൈഭവോ?

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരം നാളെ.

ഇന്ത്യയും ജപ്പാനും തമ്മിലുള്ള ചരിത്രത്തിലെ ആദ്യ ടി20 മത്സരം നാളെ. സുഡോകി കപ്പിന്റെ ഭാഗമായുള്ള ഈ മത്സരം ഏഷ്യന്‍ ഗെയിംസിനായുള്ള ഇരു ടീമുകളുടെയും ഒരുക്കങ്ങള്‍ കൂടിയാണ്.

ജപ്പാനിലെ സാനോ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് ഗ്രൗണ്ടിലാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1:00 മണിക്കാണ് മത്സരം ആരംഭിക്കുക. ഈ മത്സരത്തില്‍ ഇന്ത്യയുടെ 15 കാരനായ കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചേക്കുമെന്ന് സൂചനയുണ്ട്.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയില്‍ മുഴുവന്‍ മത്സരങ്ങളിലും താരം ബെഞ്ചിലായിരുന്നു. സിംബാബ്വെ പര്യടനത്തിലും ദുലീപ് ട്രോഫിയിലും മികച്ച പ്രകടനം കാഴ്ചവെച്ച സൂര്യവംശിക്ക് സ്വന്തം നാട്ടില്‍ അഫ്ഗാനിസ്ഥാനെതിരെ അവസരം ലഭിക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.

സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയുമാണ് ആ പരമ്പരയില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. സഞ്ജു രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ നേടിയപ്പോള്‍, അഭിഷേക് അവസാന മത്സരത്തില്‍ 30 പന്തുകളില്‍ സെഞ്ച്വറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു.

ഇന്ത്യന്‍ സ്‌ക്വാഡ്: സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ്മ, തിലക് വര്‍മ്മ, ശിവം ദുബെ, ഇഷാന്‍ കിഷന്‍, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, യാഷ് താക്കൂര്‍, ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, വിപ്രാജ് നിഗം, വൈഭവ് സൂര്യവംശി.

content highlights:india vs japan t20 playing 11 sanju samson vaibhav suryavanshi

To advertise here,contact us