ഏഷ്യന്‍ ഗെയിംസ് വനിതാ ക്രിക്കറ്റ് സെമിഫൈനലില്‍ ബംഗ്ലാദേശിനെതിരെ അപൂർവ റെക്കോർഡുകളുമായി സ്മൃതി മന്ദാന. 19 പന്തുകളില്‍ 37 റണ്‍സടിച്ച താരം ട്വ20 ക്രിക്കറ്റില്‍ 100 സിക്സറുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരം എന്ന റെക്കോര്‍ഡ് സ്വന്തമാക്കി. മത്സരത്തിൽ താരം രണ്ട് സിക്സർ നേടിയിരുന്നു.
അന്താരാഷ്ട്ര ടി20യില്‍ ഏറ്റവും കൂടുതൽ റൺസ് എന്ന റെക്കോർഡും താരം പേരിലാക്കി. 4,788 റണ്‍സാണ് ഇപ്പോൾ താരത്തിന്റെ പേരിലുള്ളത്. ന്യൂസിലാന്‍ഡിന്റെ സുസീ ബാറ്റ്സിന്റെ റെക്കോര്‍ഡാണ് പഴങ്കഥയായത്. 4758 റണ്‍സാണ് സുസി ബാറ്റ്സ് നേടിയത്. ഇന്ത്യയുടെ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 4287 റണ്‍സുമായി ടേബിളില്‍ മൂന്നാം സ്ഥാനത്തുണ്ട്.
സെമി ഫൈനലില്‍ ബംഗ്ലാദേശിനെ 114 റണ്‍സിന് തകര്‍ത്തെറിഞ്ഞ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം സ്വര്‍ണ മെഡല്‍ പോരാട്ടത്തിലേക്ക് കുതിച്ചെത്തി. ഇന്ത്യ ഉയര്‍ത്തിയ 196 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ്, ഇന്ത്യന്‍ ബൗളര്‍മാരുടെ മിന്നുന്ന പ്രകടനത്തിന് മുന്നില്‍ 15.4 ഓവറില്‍ 81 റണ്‍സിന് ഓള്‍ഔട്ടായി.
content highlights: smriti mandhana 100 t20i sixes historic milestone