'വൈഭവിന് അത്രയൊന്നും ടെക്നിക്ക് ഇല്ല'; താരത്തിന് ടെസ്റ്റിൽ തിളങ്ങാനാവില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി

വൈഭവ് സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ

വൈഭവ് സൂര്യവംശിക്ക് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മാറാന്‍ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ലെന്ന് മുൻ ഇംഗ്ലണ്ട് താരം മോണ്ടി പനേസർ. 'ടെസ്റ്റിലും ടി20യിലും നിലവില്‍ ആദ്യ 10 സ്ഥാനങ്ങളില്‍ ഹാരി ബ്രൂക്ക് മാത്രമാണുള്ളത്. എന്നാല്‍ സൂര്യവംശിക്ക് അതിനുള്ള സാങ്കേതിക തികവുണ്ടെന്ന് ഞാന്‍ കരുതുന്നില്ല' മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ പറഞ്ഞു.

ടി20 പ്രകടനങ്ങളിലൂടെ ഇതിനകം തന്നെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് വൈഭവ്. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയില്‍ ചെറിയ സ്‌കോറുകള്‍ മാത്രമാണ് നേടിയതെങ്കിലും, സിംബാബ്വെയ്‌ക്കെതിരായ പരമ്പരയില്‍ പ്ലെയര്‍ ഓഫ് ദ സീരീസ് പുരസ്‌കാരം സ്വന്തമാക്കിക്കൊണ്ട് താരം തന്റെ വൈറ്റ് ബോള്‍ മികവ് തെളിയിച്ചു.

മൂന്ന് മത്സരങ്ങളില്‍ നിന്നായി രണ്ട് അര്‍ദ്ധ സെഞ്ച്വറികള്‍ ഉള്‍പ്പെടെ 151 റണ്‍സാണ് 15 കാരനായ ഈ താരം അടിച്ചുകൂട്ടിയത്.

ടെസ്റ്റിലും ഏകദിനത്തിലും പക്ഷെ ഇന്ത്യൻ ജൂനിയർ ടീമിനൊപ്പം താരം മികവ് കാണിച്ചിരുന്നു. എന്നാൽ ഏകദിന-ടെസ്റ്റ് ഫോർമാറ്റിലെ സീനിയർ ടീമിലേക്ക് ഇതുവരെ താരത്തിന് വിളി വന്നിട്ടില്ല.

content highlights: 

To advertise here,contact us