അന്താരാഷ്ട്ര ടി20 ക്രിക്കറ്റ് റാങ്കിങ്ങിൽ ഇന്ത്യയ്ക്ക് ഒന്നാം സ്ഥാനം നഷ്ടം. ശ്രീലങ്കക്കെതിരായ ടി20 പരമ്പര 3-0ത്തിന് തൂത്തുവാരിയതോടെയാണ് ഇംഗ്ലണ്ട് ഇന്ത്യയെ പിന്തള്ളി ഒന്നാമതെത്തിയത്.
ഇന്ത്യൻ ടീം അടുത്തിടെ അഫ്ഗാനിസ്താനെതിരായ പരമ്പര 3-0ത്തിന് സ്വന്തമാക്കിയിരുന്നെങ്കിലും റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്താനായില്ല.
അതിന് മുമ്പ് സിംബാബ്വേക്കെതിരായ പരമ്പരയും 3 -0 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇംഗ്ലണ്ടിനോടും അയർലാൻഡിനോടും തോറ്റത് വിനയായി.
പുതിയ റാങ്കിങ് പ്രകാരം ഇന്ത്യക്കും ഇംഗ്ലണ്ടിനും 269 റേറ്റിങ് പോയിന്റുകളാണുള്ളത്. എന്നാൽ 64 മത്സരങ്ങളിൽ നിന്ന് 17,201 പോയിന്റുള്ള ഇന്ത്യയേക്കാൾ 41 മത്സരങ്ങളിൽ നിന്ന് 11,021 പോയിന്റുള്ള ഇംഗ്ലണ്ട് ശരാശരി കണക്കുകളുടെ അടിസ്ഥാനത്തിൽ മുന്നിലെത്തുകയായിരുന്നു.
content highlights:england replaces india as no 1 in icc t20 team rankings