ഏഷ്യന്‍ ഗെയിംസ് വനിതാ ടി20 ക്രിക്കറ്റില്‍ ക്വാര്‍ട്ടറില്‍ ജപ്പാനെ വീഴ്ത്തി സെമിയുറപ്പിച്ചിരിക്കുകയാണ് നിലവിലെ സ്വര്‍ണ ജേതാക്കളായ ഇന്ത്യ. എട്ട് വിക്കറ്റിന് തകർത്താണ് സെമി പ്രവേശം.
ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ജപ്പാൻ 57 റൺസിന് ഓൾ ഔട്ടായി. നാല് വിക്കറ്റ് നേടിയ ശ്രീ ചരണിയും രണ്ട് വിക്കറ്റ് നേടിയ ഷെഫാലി വർമയുമാണ് ജപ്പാനെ തകർത്തത്.
മറുപടി ബാറ്റിങ്ങിൽ വെറും അഞ്ചോവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ ലക്ഷ്യം മറികടന്നു. ഷെഫാലി വർമ 40 റൺസുമായും റിച്ച ഘോഷ് 12 റൺസുമായും പുറത്താകാതെ നിന്നു.
ഇതോടെ ഒരു വലിയ റെക്കോർഡും ഇന്ത്യയുടെ പേരിലായി. ടി20 ഫോര്‍മാറ്റില്‍ ഒരു ടീം പന്തുകളുടെ അടിസ്ഥാനത്തില്‍ സ്വന്തമാക്കുന്ന ഏറ്റവും വലിയ വിജയമാണിത്.
90 പന്തുകളാണ് ജയിക്കുമ്പോൾ ഇന്ത്യയ്ക്ക് ബാക്കിയുണ്ടായിരുന്നത്. ഇത്രയും പന്തുകള്‍ ബാക്കി നിര്‍ത്തിയുള്ള വിജയമാണ് റെക്കോര്‍ഡിന് ആധാരം. 2022ല്‍ 84 പന്തുകള്‍ ബാക്കി നിര്‍ത്തി നേടിയ വിജയത്തിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്.
content highlights: india women record biggest t20i win beat japan by 90-balls remaining asian games 2026