ഓസ്ട്രേലിയക്കെതിരായ അണ്ടര്‍ 19 ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ഏഴ് റണ്‍സിന്റെ ജയം. രാജ്കോട്ടിലെ നിരഞ്ജന് ഷാ സ്റ്റേഡിയത്തില്‍ നടന്ന മത്സരം മഴയെ തുടര്‍ന്ന് 20 ഓവറാക്കി ചുരുക്കിയിരുന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സാണ് നേടിയത്. 34 പന്തില്‍ 54 റണ്‍സെടുത്ത യഷ്ബര്‍ധന്‍ ചൗഹാനാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ മകന് അന്വയ് ദ്രാവിഡ് 18 പന്തില്‍ 38 റൺസും ഓപ്പണറായി എത്തിയ വിരേന്ദര്‍ സെവാഗിന്റെ മകന് ആര്യവീര്‍ സെവാഗ് 26 പന്തില്‍ 28 റൺസും നേടി.
മറുപടി ബാറ്റിംഗില്‍ ഓസ്ട്രേലിയക്ക് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സെടുക്കാനാണ് സാധിച്ചത്. യഷ്ബര്‍ധന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി ബൗളിങ്ങിലും തിളങ്ങി.
content highlights: aryavir sehwag and anvay dravid shine india u19 beat australia u19 in odi