കാരാബാവോ കപ്പിൽ വമ്പൻ ജയവുമായി മാഞ്ചസ്റ്റർ സിറ്റി. നോർവിച്ച് സിറ്റിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്തെറിഞ്ഞാണ് സിറ്റിയുടെ ജയം.
സ്വന്തം തട്ടകമായ ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സമ്പൂർണ്ണ ആധിപത്യമാണ് പുലർത്തിയത്. എർലിങ് ഹാളണ്ട് അടക്കമുള്ള സൂപ്പർ താരങ്ങൾ പുറത്തിരുന്ന മത്സരത്തിൽ അരങ്ങേറ്റക്കാരൻ 17 കാരനായ ഫ്ലോയ്ഡ് സാംബ ഇരട്ട ഗോൾ നേടി.
29, 54 മിനിറ്റുകളിൽ ഫ്ലോയ്ഡ് സാംബ മാഞ്ചസ്റ്റർ സിറ്റിക്കായി വലകുലുക്കി. കൂടാതെ 32-ാം മിനിറ്റിൽ റയാൻ ഷെർക്കിയും, 48-ാം മിനിറ്റിൽ അലനും, 90-ാം മിനിറ്റിൽ നിക്കോ ഓറെയ്ലിയുടെ അസിസ്റ്റിൽ റയാൻ മക്ഐഡൂവും ഗോളുകൾ നേടി.
content highlights: manchester city thrash norwich city 5 0 carabao cup third round