'സഞ്ജുവിനെ അന്ന് മാറ്റിനിർത്തിയത് പ്രയാസമേറിയ തീരുമാനം'; തുറന്നുപറഞ്ഞ് ഗംഭീർ

വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നന്‍റെ കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.

അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പരയിൽ വൈഭവ് സൂര്യവംശിയെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്താതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീർ.

യുവതാരത്തിന് ഇന്ത്യൻ ടീമിൽ അടുത്ത അവസരം ലഭിക്കുന്നതിനായി കുറച്ചുസമയം കാത്തിരിക്കേണ്ടി വരുമെന്ന് ഗംഭീർ പറഞ്ഞു. സിംബാബ്‌വെ പര്യടനത്തിൽ 196.10 സ്ട്രൈക്ക് റേറ്റിൽ 151 റൺസ് നേടി 'പ്ലെയർ ഓഫ് ദി സീരീസ്' ആയ തകർപ്പൻ ഫോമിലാണ് വൈഭവ് അഫ്ഗാൻ പരമ്പരയ്ക്കെത്തിയത്.

എന്നാൽ സഞ്ജു സാംസൺ ടീമിലേക്ക് തിരിച്ചെത്തിയതോടെ വൈഭവിന് റിസർവ് ബെഞ്ചിൽ ഇരിക്കേണ്ടി വന്നു. ഇത് ആരാധകർക്കിടയിൽ അതൃപ്തിയുണ്ടാക്കിയിരുന്നു. സെപ്റ്റംബർ 17 വ്യാഴാഴ്ച നടന്ന പരമ്പരയിലെ അവസാന മത്സരത്തിലും വൈഭവിന് അവസരം നൽകിയിരുന്നില്ല.എന്നാൽ സഞ്ജു രണ്ട് മത്സരങ്ങളിൽ കത്തിക്കയറി.

മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ സംസാരിക്കവെ കഴിഞ്ഞ കുറച്ചുകാലമായി സഞ്ജു ഇന്ത്യക്കായി നടത്തിയ മികച്ച പ്രകടനങ്ങളെ ഗംഭീർ ചൂണ്ടിക്കാണിച്ചു. മുൻപ് ഇംഗ്ലണ്ട് പരമ്പരയിൽ സഞ്ജുവിനെ ഒഴിവാക്കി വൈഭവിനെ ഉൾപ്പെടുത്തിയത് തന്‍റെ പരിശീലക ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമായിരുന്നുവെന്നും ഗംഭീർ വെളിപ്പെടുത്തി.

എന്നാൽ ചില സമയങ്ങളിൽ കളിക്കാരുടെ ഫോമിന് മുൻഗണന നൽകേണ്ടി വരും. ടി20 ലോകകപ്പ് വിജയിച്ച അതേ ടീം കോമ്പിനേഷനിലേക്ക് തിരികെ പോകാനാണ് ഞാൻ ആഗ്രഹിച്ചത്, ഗംഭീർ കൂട്ടിച്ചേർത്തു.

content highlights: gautam gambhir opens up on dropping sanju samson difficult decision

To advertise here,contact us