ടി20 ക്രിക്കറ്റിൽ റെക്കോർഡ് പ്രകടനമാണ് ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ നടത്തിയത്. അഫ്ഗാനെതിരായ മൂന്നാം ടി20 യിൽ 30 പന്തിലാണ് താരം വെടിക്കെട്ട് സെഞ്ച്വറി കുറിച്ചത്. ഒരു ഇന്ത്യൻ താരത്തിന്റെ അതിവേഗ ടി20 സെഞ്ചുറിയാണിത്. മത്സരത്തിൽ 34 പന്തിൽ 108 റൺസെടുത്താണ് അഭിഷേക് മടങ്ങിയത്.
രോഹിത് ശർമയെ മറികടന്നാണ് അഭിഷേക് റെക്കോഡ് കുറിച്ചത്. 35 പന്തിലാണ് രോഹിത് ശർമ സെഞ്ച്വറി നേടിയിരുന്നത്. 2017 ൽ ലങ്കയ്ക്കെതിരേയായിരുന്നു രോഹിത്തിന്റെ ഈ പ്രകടനം.
മാത്രമല്ല, അന്താരാഷ്ട്ര ടി20 യിൽ ആദ്യ ആറോവറിലെ ഒരു താരത്തിന്റെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും അഭിഷേക് കുറിച്ചു. ആദ്യ ആറോവറിൽ 22 പന്തുകൾ നേരിട്ട അഭിഷേക് 76 റൺസാണ് അടിച്ചെടുത്തത്.
34 പന്തിൽ ഒൻപത് ഫോറുകളുടെയും 11 സിക്സറുകളുടെയും അകമ്പടിയോടെ ആകെ അഭിഷേക് 108 റൺസെടുത്തു. ഇതിൽ 102 റൺസും ഫോറിൽ നിന്നും സിക്സറിൽ നിന്നുമായിരുന്നു. അഥവാ 20 പന്തുകളും അഭിഷേകിന്റെ ബാറ്റിൽ നിന്ന് ബൗണ്ടറി കടന്നുവെന്നർത്ഥം.
content highlights: abhishek sharma fastest t20i century 30 balls ind vs afg and records