ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായും പ്രതിശ്രുത വധുവും ഇന്‍ഫ്ലുവന്‍സറുമായ ആകൃതി അഗര്‍വാളും വേര്‍പിരിഞ്ഞു. വിവാഹനിശ്ചയം കഴിഞ്ഞ് ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നതായി പ്രഖ്യാപിച്ചത്. സമൂഹമാധ്യമങ്ങളിലൂടെ ആകൃതി തന്നെയാണ് ഈ വിവരം പങ്കുവെച്ചതും വേര്‍പിരിയലിനുള്ള കാരണം വ്യക്തമാക്കിയതും. ഭാവി ജീവിത ലക്ഷ്യങ്ങളിലെയും സാഹചര്യങ്ങളിലെയും വ്യത്യാസങ്ങളാണ് വേര്‍പിരിയലിലേക്ക് നയിച്ചതെന്ന് ആകൃതി കുറിപ്പില്‍ പറഞ്ഞു.
'ഭാരമേറിയ ഹൃദയത്തോടെയാണ് ഞാന്‍ ഇത് പങ്കുവെക്കുന്നത്. ഭാവിയിലേക്കുള്ള ഞങ്ങളുടെ വ്യത്യസ്ത ലക്ഷ്യങ്ങളും സാഹചര്യങ്ങളും കാരണം ഞാനും എന്റെ ഫിയാന്സെയും പരസ്പര സമ്മതത്തോടെ വേര്‍പിരിയാന്‍ തീരുമാനിച്ചു. പരസ്പര ബഹുമാനത്തോടെയാണ് ഞങ്ങള്‍ ഈ തീരുമാനമെടുത്തത്. രണ്ടുപേര്‍ക്കും സന്തോഷവും സമാധാനവും വരുംകാലങ്ങളില്‍ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു' -ആകൃതി കുറിച്ചു. കൂടാതെ ഈ വിഷയം വ്യക്തിപരമാണെന്നും ഊഹാപോഹങ്ങളില്‍ നിന്ന് എല്ലാവരും മാറിനില്‍ക്കണമെന്നും ആകൃതി അഭ്യര്‍ത്ഥിച്ചു.
2026 മാര്‍ച്ച് 8-നായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. നിശ്ചയത്തിന്റെ ചിത്രങ്ങള്‍ അന്ന് സമൂഹമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു. വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് പിന്നാലെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ കരിയറിലേക്കുള്ള തിരിച്ചുവരവിന് ശ്രമിക്കുന്നതിനിടെയാണ് പൃഥ്വി ഷാ വിവാഹത്തിന് തയ്യാറായത്. 2018ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറി നേടി ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച പൃഥ്വി ഷായ്ക്ക് പിന്നീട് പ്രതീക്ഷയ്ക്കൊത്ത് തിളങ്ങാനായില്ല. ഇതോടെ അന്താരാഷ്ട്ര-ആഭ്യന്തര-ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും പൃഥ്വി ഷായുടെ സാന്നിധ്യം കുറയുകയായിരുന്നു.
content highlights: Prithvi Shaw and Aakriti Agarwal Call Off Engagement Months After Ceremony