ലോകത്തിലെ ആദ്യ ബോളർ; അഫ്‌ഗാനെതിരെ അപൂർവ റെക്കോർഡിട്ട് ബുംറ

അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ.

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ടി20 മത്സരത്തില്‍ അപൂര്‍വനേട്ടം സ്വന്തമാക്കി ഇന്ത്യൻ താരം ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റുകളിലും 50 വിക്കറ്റുകൾ തികയ്ക്കുന്ന ലോകത്തിലെ ആദ്യ ബൗളറെന്ന നേട്ടമാണ് ബുംറ അസ്വന്തമാക്കിയത്.

അഫ്ഗാനിസ്ഥാനെതിരെ നാല് ഓവറിൽ 25 റൺസ് വഴങ്ങിയാണ് ബുംറ ഒരു വിക്കറ്റെടുത്തത്. ഇന്നലെ മുഹമ്മദ് നബിയുടെ വിക്കറ്റാണ് താരം സ്വന്തമാക്കിയത്.

ഇന്ത്യയില്‍ കളിച്ച 16 ടെസ്റ്റ് മത്സരങ്ങളില്‍ 62 വിക്കറ്റാണ് ബുംറ നേടിയത്. ഇന്ത്യയില്‍ കളിച്ച 41 ഏകദിനങ്ങളില്‍ നിന്ന് 64 വിക്കറ്റുകളാണ് നേടിയത്. ഇന്ത്യയില്‍ കളിച്ച 45 ടി20 മത്സരങ്ങളില്‍ നിന്നാണ് ബുംറ 50 വിക്കറ്റുകൾ തികച്ചത്.

ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിൽ സഞ്ജു സാംസൺ കത്തികയറിയതോടെ ഇന്ത്യ അനായാസം കുതിച്ചു. 14 .5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

content highlights: jasprit bumrah creates rare world record against afghanistan in t20i

To advertise here,contact us