സഞ്ജു ചേട്ടൻ കാണിക്കുമെന്ന് പറഞ്ഞാ കാണിക്കും; അഫ്ഗാനെതിരെ വെടിക്കെട്ട് ഫിഫ്റ്റി

അഫ്ഗാനിസ്ഥാനെതിരെ വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ

ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെതിരെ വെടിക്കെട്ട് ഫിഫ്റ്റിയുമായി സഞ്ജു സാംസൺ. 22 പന്തിൽ നാല് സിക്‌സറും ഏഴ് ഫോറുകളും അടക്കം 57 റൺസാണ് താരം നേടിയത്.

ലോകകപ്പിലെ തകർപ്പൻ പ്രകടനത്തിന് ശേഷമുള്ള മോശം ഫോമിൽ വിമർശനം നേരിടുന്നതിനിടെയാണ് ഈ പ്രകടനം. സഞ്ജുവിനൊപ്പം അഭിഷേക് ശർമയും മിന്നും പ്രകടനം കാഴ്ച വെച്ചു. താരം 19 പന്തിൽ നാല് സിക്‌സറും രണ്ട് ഫോറുകളും അടക്കം 39 റൺസ് നേടി.

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുത്തു. 37 റണ്‍സെടുത്തക്യാപ്റ്റൻ ഇബ്രാഹിം സര്‍ദ്രാനാണ് അഫ്ഗാന്‍റെ ടോപ് സ്കോറര്‍.

ഡാര്‍വിഷ് റസൂലി (26 ), റാഷിദ് ഖാന്‍ (28 ) മുഹമ്മദ് നബി (20 ) റണ്‍സെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവന നല്‍കി. ഇന്ത്യക്കായി നിതീഷ് കുമാര്‍ റെഡ്ഡി 24 റണ്‍സിന് 3 വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് 35 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.

content highlights: sanju-samson-blazing-fifty-against-afghanistan-in-t20i

To advertise here,contact us