സഞ്ജുവിന് നിർണായകം; അവസരം കാത്ത് വൈഭവ്; ഇന്ത്യ-അഫ്ഗാൻ രണ്ടാം ടി 20 സാധ്യത ഇലവൻ!

രണ്ടാം ടി 20 യിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഡൽഹി അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ വൈകുന്നേരം ഏഴ് മണി മുതൽ തന്നെയാണ് മത്സരം. ആദ്യ കളിയില്‍ ആധികാരിക ജയം നേടിയ ഇന്ത്യ രണ്ടാം മത്സരവും ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് ഇറങ്ങുക.

രണ്ടാം ടി 20 യിൽ മലയാളി താരം സഞ്ജു സാംസൺ കളിക്കുമോ എന്നതാണ് ആരാധകരുടെ ആകാംക്ഷ. ഇംഗ്ലണ്ടിനും സിംബാബ്‌വെക്കുമെതിരായ ടി20 പരമ്പരകളില്‍ കളിക്കാതിരുന്ന സഞ്ജു സാംസണ് അഫ്ഗാനെതിരായ ആദ്യ ടി20യില്‍ ഓപ്പണറായി അവസരം നല്‍കിയെങ്കിലും 8 പന്തില്‍ 10 റണ്‍സെടുത്ത് പുറത്തായിരുന്നു.

സഞ്ജു അവസരം നഷ്ടമാക്കിയപ്പോള്‍ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ അഭിഷേക് ശര്‍മയും മികച്ച പിന്തുണ നല്‍കിയ ഇഷാന്‍ കിഷനും ടീമിലെ സ്ഥാനം സുരക്ഷിതമാക്കി. അഭിഷേക് 32 പന്തില്‍ 82 റണ്‍സടിച്ചപ്പോള്‍ ഇഷാന്‍ കിഷന്‍ 33 പന്തിൽ 42 റണ്‍സെടുത്തു.

സഞ്ജു പ്ലേയിംഗ് ഇലവനിൽ നിന്ന് പുറത്തായാൽ അഭിഷേക് ശർമ്മക്കൊപ്പം വൈഭവ് സൂര്യവംശി ഓപ്പണറായി തിരിച്ചെത്തും. ഒരു മത്സരത്തിലെ പരാജയത്തിന്‍റെ പേരില്‍ സഞ്ജുവിനെ പുറത്തിരുത്താൻ ടീം മാനേജ്മെന്‍റ് തയാറാവുമോ എന്നാണ് കാത്തിരുന്ന് കാണ്ടേത്.

നാലാം നമ്പറിൽ ക്യാപ്റ്റൻ ശ്രേയസ് അയ്യരും അഞ്ചാം നമ്പറില്‍ തിലക് വർമ്മയും തുടരും. നിതീഷ് കമാര്‍ റെഡ്ഡി പ്ലേയിംഗ് ഇലവനില്‍ തുടരും. അതേസമയം ശിവം ദുബെക്ക് പകരം വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കിയേക്കും.

ആദ്യ മത്സരത്തില്‍ മികച്ച ബൗളിംഗ് പുറത്തെടുത്ത അക്സര്‍ പട്ടേല്‍ സ്പിൻ ഓള്‍ റൗണ്ടറായി തുടരും. സ്പെഷ്യലിസ്റ്റ് സ്പിന്നറായി വരുൺ ചക്രവർത്തിയും കളിക്കും. ജസ്പ്രീത് ബുംറയെ നയിക്കുന്ന പേസ് നിരയിൽ ആദ്യ മത്സരത്തില്‍ 3 വിക്കറ്റുമായി തിളങ്ങിയ അർഷ്ദീപ് സിങ്ങുമുണ്ടാകും.

content highlights: crucial match for sanju samson vaibhav suryavanshi waits ind vs afg 2nd t20i predicted xi 

To advertise here,contact us