ടെസ്റ്റ് ക്രിക്കറ്റിലെ സിക്സർ നേട്ടത്തിൽ സെഞ്ച്വറി തികച്ച് ഇന്ത്യൻ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് പന്ത്.
ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ നാലാം ദിനം ലങ്കന്‍ പേസര്‍ ലഹിരു കുമാരയുടെ പന്ത് സിക്സിന് പറത്തിയാണ് റിഷഭ് പന്ത് ടെസ്റ്റ് ക്രിക്കറ്റില്‍ 100 സിക്സുകളുകള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ ബാറ്ററായത്. ലോക ക്രിക്കറ്റില്‍ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ മാത്രം ബാറ്ററുമാണ് റിഷഭ് പന്ത്.
51 ടെസ്റ്റുകളിലെ 89 ഇന്നിംഗ്സുകളില്‍ നിന്നാണ് റിഷഭ് പന്ത് 100 സിക്സുകളെന്ന നാഴികക്കല്ല് പിന്നിട്ടത്. മുന്‍ ഇംഗ്ലണ്ട് നായകന് ബെന്‍ സ്റ്റോക്സ് ആണ് 122 ടെസ്റ്റില്‍ 138 സിക്സുകളുമായി പട്ടികയില്‍ മുന്നിലുള്ളത്.
മുന്‍ ന്യൂസിലന്‍ഡ് നായകന് ബ്രണ്ടന്‍ മക്കല്ലം 101 ടെസ്റ്റില്‍ 107 സിക്സുകളുമായി രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ 96 ടെസ്റ്റില്‍ നിന്ന് 100 സിക്സുകള്‍ നേടിയ മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റാണ് റിഷഭ് പന്തിന് മുമ്പില്‍ മൂന്നാം സ്ഥാനത്തുള്ളത്.
ഇന്ത്യൻ താരങ്ങളില്‍ 104 ടെസ്റ്റുകളില്‍ നിന്ന് 91 സിക്സുകള്‍ നേടിയിട്ടുള്ള വീരേന്ദർ സെവാഗാണ് റിഷഭ് പന്തിന് പിന്നിലുള്ളത്. 67 ടെസ്റ്റുകളില്‍ നിന്ന് 88 സിക്സുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ ഇന്ത്യൻ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ്.
content highlights: rishabh pant 100 test sixes milestone record india vs sri lanka