വനിതകളിൽ ട്രെന്റ് റോക്കറ്റ്സ്; ദി ഹണ്ട്രഡിൽ കന്നിക്കിരീടം

സൺറൈസേഴ്സ് ലീഡ്സിനെയാണ് വീഴ്ത്തിയത്.

ദി ഹണ്ട്രഡ് ആറാം സീസണിൽ വനിതാ വിഭാ​ഗത്തിൽ കന്നി കിരീടവുമായി ട്രെന്റ് റോക്കറ്റ്സ്. സൺറൈസേഴ്സ് ലീഡ്സിനെയാണ് വീഴ്ത്തിയത്. എട്ട് വിക്കറ്റിനാണ് ജയം.

ആദ്യം ബാറ്റ് ചെയ്ത ലീഡ്സിന് തുടക്കം മുതൽ പിഴച്ചു. പവർപ്ലേയിൽ 26 റൺസ് മാത്രമാണ് അവർക്ക് ചേർക്കാനായത്. 3 വിക്കറ്റും നഷ്ടമായി. പിന്നീടൊരിക്കലും മത്സരത്തിലേക്ക് തിരിച്ചെത്താനും അവർക്കായില്ല.

അന്നബെൽ സതർലാൻഡ‍് 25 ), ഡാനി ​ഗിബ്സൻ (22 ), എന്നിവർ മാത്രമാണ് ചെറുത്തു നിന്നത്. ട്രെന്റ് റോക്കറ്റ്സിനായി ജോർജിയ ആദംസ്, ചാർലി ഫിലിപ്സ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി മികച്ച ബൗളിങ് പുറത്തെടുത്തു. ലീഡ്സിന്റെ പോരാട്ടം ഒടുവിൽ 91 പന്തിൽ 91 റൺസിൽ അവസാനിച്ചു.

അനായാസ ലക്ഷ്യമായ 92 റൺസിലേക്ക് ബാറ്റെടുത്ത ട്രെന്റ് റോക്കറ്റ്സ് ഒരിക്കൽ പോലും മികവ് കൈവിട്ടില്ല. സോഫി ഡ​ങ്ക്ലി ( 41), ബെത് മൂണി (31) എന്നിവർ ചേർന്ന് ടീം ജയം ഉറപ്പിച്ചു. വെറും 54 പന്തിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ ട്രെന്റ് റോക്കറ്റ്സ് 92 റൺസ് അടിച്ചെടുത്തു.

content highlights: trent rockets women win maiden hundred title

To advertise here,contact us