ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു പോർച്ചുഗീസ് ഇതിഹാസം റൊണാള്ഡോയുടേതും ജോര്‍ജിന റോഡ്രിഗസിന്റേതും. എന്നാൽ ഏവരെയും ഞെട്ടിച്ച് വളരെ സ്വകാര്യമായി ലളിതമായിട്ടാണ് വിവാഹ ചടങ്ങുകൾ നടന്നത്.
ഇപ്പോഴിതാ വിവാഹച്ചടങ്ങുകള്‍ ലളിതമാക്കിയതിന്റെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ്റ്റ്യാനോയും ജോര്‍ജിന റോഡ്രിഗസും. കുട്ടിക്കാലത്ത് വലിയ കൊട്ടാരം, നീണ്ട വിവാഹവസ്ത്രം, വജ്രക്കിരീടം എന്നിവയൊക്കെയായിരുന്നു വിവാഹസ്വപ്നമെന്നും ഇതെല്ലാം ജീവതത്തിന്റെ ഭാഗമായതോടെ വിവാഹം സ്വകാര്യമായി നടത്താന്‍ തീരുമാനിക്കുക ആയിരുന്നുവെന്നും ഇരുവരും പറഞ്ഞു.
അഞ്ച് മക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇരുവരുടേയും വിവാഹം. അടുത്ത കുടുംബാംഗങ്ങളും വിരലില്‍ എണ്ണാവുന്ന സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
ക്രിസ്റ്റ്യാനോയുടെ ജഴ്സി നമ്പറായ ഏഴ് വിവാഹത്തീയതിയായി തെരഞ്ഞെടുക്കും എന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. പക്ഷേ വിവാഹത്തിന് തെരഞ്ഞെടുത്തത് ഓഗസ്റ്റ് പതിനൊന്ന്. റൊണാള്‍ഡോയും ജോര്‍ജിനയും കണ്ടുമുട്ടിയ പത്താം വാര്‍ഷിക ദിനം.
2016ല്‍ മാഡ്രിഡിലെ ഒരു സ്റ്റോറിലാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയിരുന്നത്. മോതിരം കൈമാറിയത് കഴിഞ്ഞ വർഷം ആഗസ്റ്റ് പതിനൊന്നിനും. അതിന് കൃത്യം ഒന്നാം വർഷത്തിലാണ് വിവാഹ ചടങ്ങും നടന്നത്.
അതിനിടയിൽ വരാനിരിക്കുന്ന സീസണിന് ശേഷം ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന് റൊണാൾഡോ തുറന്നു പറഞ്ഞു.. 2026-27 സീസൺ ചിലപ്പോൾ ഫുട്ബോളിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് റൊണാൾഡോ പറഞ്ഞു. വിവാഹത്തിന് ശേഷം നൽകിയ അഭിമുഖത്തിലാണ് 41 കാരനായ താരം വെളിപ്പെടുത്തിയത്.
'എന്റെ ഭാവി മുഴുവൻ ഞാൻ ഇപ്പോഴേ നിശ്ചയിച്ചിട്ടുണ്ട്. എന്നെ തിരക്കിലാക്കാൻ എനിക്ക് ഒരുപാട് കാര്യങ്ങളുണ്ട്, ഒരു കാര്യം മാത്രം പറയാൻ പ്രയാസമാണ്. ഫുട്ബോൾ ഒരു വലിയ വിടവ് ഉണ്ടാക്കിയേക്കാം, എങ്കിലും ഇത് എന്റെ അവസാന വർഷമായിരിക്കും, അപ്പോഴും എനിക്ക് കുടുംബവും മറ്റ് പലതുമുണ്ട്. റൊണാൾഡോ പറഞ്ഞു.
content highlights:ronaldo georgina why intimate wedding- eremony reason