ഗോയങ്ക ചിരിച്ചു; ദി ഹണ്ട്രഡ് കിരീടം ചൂടി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്

ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്വന്തമാക്കിയത്

ഇം​ഗ്ലണ്ടിലെ ടി 20 പ്രീമിയർ ലീഗ് ടൂർണമെന്റായ ദി ഹണ്ട്രഡ് ആറാം സീസണിൽ പുരുഷ വിഭാ​ഗത്തിൽ കിരീടം ചൂടി മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സ്. സൂപ്പർ ജയന്റ്സ് ട്രെന്റ് റോക്കറ്റ്സിനെ തോൽപ്പിച്ചാണ് കിരീടം.

ആദ്യം ബാറ്റ് ചെയ്ത ട്രെന്റ് റോക്കറ്റ്സ് 100 പന്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 158 റൺസാണ് സ്വന്തമാക്കിയത്. അനൂറിൽ ഡൊണാൾഡ് 19 പന്തിൽ 38 റൺസ് നേടി. ക്യാപ്റ്റൻ ലൂയിസ് ​ഗ്രി​ഗറി 19 പന്തിൽ 32 റൺസ് നേടി.

159 റൺസ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ മാഞ്ചസ്റ്റർ സൂപ്പർ ജയന്റ്സിനായി ന്യൂസിലൻഡ് ഓപ്പണർ ടിം സീഫെർട് തകർപ്പൻ ബാറ്റിങാണ് പുറത്തെടുത്തത്. താരം 38 പന്തിൽ 7 സിക്സുകൾ ഉൾപ്പെടെ 72 റൺസ് അടിച്ചെടുത്തു. പോൾ വാൾട്ടർ 14 പന്തിൽ 22 റൺസ് നേടി മികച്ച പിന്തുണ നൽകിയതോടെ ടീം ലക്ഷ്യത്തിലെത്തി.

content highlights: manchester super giants win the hundred title goeanka

To advertise here,contact us