'ഞാൻ സ്വപ്‍നം കണ്ടത് പോലെ'; ശ്രീലങ്കയ്‌ക്കെതിരായ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ പടിക്കൽ

ഒന്നാം ടെസ്റ്റിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മനസ്സ് തുറന്ന് ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍.

ശ്രീലങ്കയ്ക്കെതിരായ ഒന്നാം ടെസ്റ്റിലെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ മനസ്സ് തുറന്ന് ഇന്ത്യന്‍ താരം ദേവ്ദത്ത് പടിക്കല്‍. 'ഞാന്‍ ഏറെക്കാലമായി സ്വപ്നം കണ്ട നിമിഷമാണിത്. അവസരം ലഭിക്കുമ്പോള്‍ പ്രത്യേകമായ എന്തെങ്കിലും ചെയ്യാനായി കഴിഞ്ഞ രണ്ട് വര്‍ഷമായി ഞാന്‍ കഠിനാധ്വാനം ചെയ്യുകയായിരുന്നു. ഈ നേട്ടത്തില്‍ എനിക്ക് വലിയ സന്തോഷമുണ്ട്'. ദേവ്ദത്ത് പറഞ്ഞു.

സായ് സുദര്‍ശന് പരുക്കേറ്റതിനെ തുടർന്നാണ് ദേവ്ദത്ത് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. 2024 നവംബറില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ ടെസ്റ്റിന് ശേഷമാണ് ദേവ്ദത്ത് വീണ്ടും ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ ഇടം നേടുന്നത്. തനിക്ക് കിട്ടിയ അവസരം മികച്ച രീതിയില്‍ മുതലെടുത്തു. 230 പന്തിൽ ഒരു സിക്‌സറും 15 ഫോറുകളും അടക്കം 167 റൺസാണ് പടിക്കൽ നേടിയത്.

പടിക്കലിന്റെ മികവിൽ ഇന്ത്യ ആദ്യ ഇന്നിങ്സിൽ 462 റൺസ് നേടി. കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. റിഷഭ് പന്ത് (39) , യശസ്വി ജയ്‌സ്വാള്‍ (32), മാനവ് സുതര്‍ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. മറുപടി ബാറ്റിങ്ങിൽ 10 ഓവർ പിന്നിടുമ്പോൾ 40 റൺസിന് രണ്ട് എന്ന നിലയിലാണ് ശ്രീലങ്ക.

content highlights: devdutt padikkal century against sri lanka reaction

To advertise here,contact us