രണ്ടാം ദിനം പകുതി മഴ കളിച്ചു; ബാക്കി ഇന്ത്യയും; ശ്രീലങ്കയ്‌ക്കെതിരെ ശക്തമായ നിലയിൽ

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി നിലയില്‍.

ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ശക്തമായി നിലയില്‍. രണ്ടാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 460 റണ്‍സെടുത്തിട്ടുണ്ട്. കുല്‍ദീപ് യാദവ് (12), പ്രസിദ്ധ് കൃഷ്ണ (1) എന്നിവരാണ് ക്രീസില്‍.

ഗാലെ അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയതായിരുന്നു ഇന്ത്യ. ദേവ്ദത്ത് പടിക്കലിന്റെ (167) സെഞ്ച്വറിയാണ് ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. കെ എല്‍ രാഹുല്‍ (82), ധ്രുവ് ജുറല്‍ (51) എന്നിവര്‍ അര്‍ധ സെഞ്ച്വറി നേടി. റിഷഭ് പന്ത് (39) , യശസ്വി ജയ്‌സ്വാള്‍ (32), മാനവ് സുതര്‍ (24) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.

രണ്ടിന് 288 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിംഗിനെത്തിയത്. മഴ മൂലം വളരെ വൈകിയാണ് രണ്ടാം ദിനം കളി ആരംഭിച്ചത്. ശേഷം ഇന്ന് ഏഴ് വിക്കറ്റുകൾ കൂടി വീഴുകയായിരുന്നു.

ശ്രീലങ്ക: ലഹിരു ഉഡാര, നിഷാന്‍ ഫെര്‍ണാണ്ടോ, ദിനേഷ് ചണ്ഡിമാല്‍, കമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണല്‍ ദിനുഷ, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശര നുവാന്‍ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

ഇന്ത്യ: യശസ്വി ജൈസ്വാള്‍, കെ.എല്‍. രാഹുല്‍, ദേവ്ദത്ത് പടിക്കല്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, മാനവ് സുത്താര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

content highlights:india dominates sri lanka after rain- hit day two

To advertise here,contact us