സഞ്ജുവും ജയ്‌സ്വാളും ഓപ്പണര്‍മാര്‍; ലോകകപ്പിന് ശേഷം കിടിലനൊരു സ്‌ക്വാഡ്!

ലോകകപ്പിന് ശേഷം രോഹിത് ശര്‍മ പടിയിറങ്ങുമ്പോള്‍ താരത്തിന് പകരക്കാരനായി സഞ്ജു എത്തുന്നത് ഗുണം ചെയ്യും

അടുത്തവര്‍ഷത്തെ ലോകകപ്പിന് ശേഷം ഇന്ത്യന്‍ ഏകദിന ടീമില്‍ കാര്യമായ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് വിവരം. എന്നാല്‍ ആ സാധ്യത മുന്നില്‍ സഞ്ജു സാംസണ്‍ ആണെങ്കിലോ… രോഹിത് ശര്‍മയ്ക്ക് പകരം സഞ്ജു എത്തുന്നത് ഗുണം ചെയ്‌തേക്കുമെന്നതാണ് ഇന്ത്യന്‍ ക്രിക്കറ്റിന് പ്രതീക്ഷയേകുന്നത്. രോഹിതും വിരാട് കോഹ്ലുയം അടുത്തവര്‍ഷത്തെ ലോകകപ്പോടെ വിരമിക്കുമെന്ന് ഉറപ്പാണ്. അതിനാല്‍ത്തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്താനുള്ള നീക്കം അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അങ്ങനെയൊരു സാധ്യതാ ഇലവനെ പരിചയപ്പെട്ടാലോ.

ഓപ്പണിങ്ങില്‍ സഞ്ജു സാംസണും യശ്വസി ജയ്‌സ്വാളും വരണം. ക്രിക്കറ്റ് പ്രേമികളും ഏറെ ആഗ്രഹിക്കുന്ന ഒന്നാണ് ഈ കോംബോ. വെടിക്കെട്ട് ബാറ്റര്‍ രോഹിത് ശര്‍മ പടിയിറങ്ങുമ്പോള്‍ അതേ ശൈലിയില്‍ കളിക്കുന്ന താരത്തെ പകരക്കാരനായി കൊണ്ടുവരണം. ഇത് തന്നെയാകും ബിസിസിഐയുടെ പ്രധാന നോട്ടവും. ഇതിന് എന്തുകൊണ്ടും അനുയോജ്യമായത് സഞ്ജുവാണ് എന്ന കാര്യത്തില്‍ സംശയമില്ല. നന്നായി പുള്‍ഷോട്ട് കളിക്കുന്ന സഞ്ജു സാംസണ്‍ രോഹിതിന് എന്തുകൊണ്ടും പകരക്കാരനാകാവുന്ന താരമാണ്. അതേസമയം, നിലവില്‍ ഏകദിനത്തില്‍ ബെഞ്ചിലുള്ള ഓപ്പണറായ യശസ്വി ജയ്‌സ്വാള്‍ വരുന്നതും ഇന്ത്യന്‍ ടീമിന് കരുത്താകും. മൂന്നാം നമ്പറില്‍ ശുഭ്മാന്‍ ഗില്‍ വരണം. മത്സരത്തെ വിജയത്തിലേക്ക് നയിക്കാനുള്ള ഗില്ലിന്റെ കഴിവ് മികച്ചതാണ്. നാലാം നമ്പറില്‍ ശ്രേയസ് അയ്യര്‍ തുടരുന്നത് ഉചിതമാകും.

അഞ്ചാം നമ്പറില്‍ കെഎല്‍ രാഹുലാണ് വരേണ്ടത്. മധ്യനിരയിലെ ആക്രമണത്തിന് കടുപ്പമേറ്റാന്‍ രാഹുലിന് സാധിക്കും. ആക്രമിച്ച് കളിക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് ടീമിന് ഉപയോഗപ്പെടുത്താനുമാകും. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യയും ഏഴാം നമ്പറില്‍ നിതീഷ് കുമാര്‍ റെഡ്ഡിയുമാണ് വരേണ്ടത്. അക്ഷര്‍ പട്ടേലാണ് പിന്നീടുള്ള ഓപ്ഷന്‍. ഒമ്പതാം നമ്പറില്‍ മാനസ് സുതറിനെ കൊണ്ടുവരുന്നത് ഭാവിക്ക് ഗുണമാകും. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും തൊട്ടടുത്ത സ്ഥാനങ്ങളില്‍ എത്തുമ്പോള്‍ ഇന്ത്യയുടെ ബൗളിങ് യൂണിറ്റും കരുത്തുറ്റതാകും.

content highlights: Sanju Samson & Yashasvi Jaiswal to Open; India Prepares a Formidable Squad Post-World Cup

To advertise here,contact us