ടി20 ലോകകപ്പ് 2026 യൂറോപ്പ് റീജിയണൽ യോഗ്യതാ മത്സരങ്ങൾക്കായുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു. മുൻ ഓസ്ട്രേലിയൻ ഓൾറൗണ്ടർ മോയിസസ് ഹെൻറിക്വസ് ആണ് ക്യാപ്റ്റൻ. ഓസ്ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് അടുത്തിടെ 39 കാരനായ താരം വിരമിച്ചിരുന്നു.
ഓസ്ട്രേലിയക്കായി 4 ടെസ്റ്റുകളും 16 ഏകദിനങ്ങളും 24 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, സൺറൈസേഴ്സ് ഹൈദരാബാദ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു തുടങ്ങിയ ടീമുകളുടെയും ഭാഗമായിരുന്നു.
യൂറോപ്പ് സബ് റീജിയണൽ യോഗ്യതാ ഗ്രൂപ്പ് ബിയിൽ പോർച്ചുഗലിനൊപ്പം ഇസ്രായേൽ, ജർമ്മനി, ഗ്രീസ്, ചെക്കിയ എന്നീ ടീമുകളാണുള്ളത്. ഇസ്രായേലിനെതിരെയാണ് പോര്‍ച്ചുഗലിന്റെ ആദ്യ മത്സരം.
ഗ്രൂപ്പ് ബിയിലെ വിജയികൾ ഗ്രൂപ്പ് എ വിജയികളുമായി ഓഗസ്റ്റ് 21-ന് ഫൈനലിൽ ഏറ്റുമുട്ടും. ഇതിൽ ജയിക്കുന്നവർ സ്കോട്ട്ലൻഡ്, ഡെൻമാർക്ക് ഉൾപ്പെടുന്ന യൂറോപ്യൻ റീജിയണൽ ഫൈനലിലേക്ക് യോഗ്യത നേടും. ഇതിൽ ജയിക്കുന്നവരാണ് ലോകകപ്പിന് യോഗ്യത നേടുക.
content highlights:moises henriques named portugal captain for t20 world cup qualifiers