ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി ശ്രീലങ്കയ്ക്കെതിരായ സന്നാഹ മത്സരത്തിന്റെ രണ്ടാം ദിനം ഇന്ത്യക്ക് തുടക്കത്തിലെ തിരിച്ചടി. ഒന്നാം ഇന്നിംഗ്സില്‍ 363-8 എന്ന സ്കോറില്‍ ഡിക്ലയര്‍ ശ്രീലങ്ക ഇലവന് രണ്ടാം ദിനം തുടക്കത്തിലെ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
യശസ്വി ജയ്സ്വാളും കെ എല്‍ രാഹുലുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. എന്നാല്‍ ആദ്യ ഓവറിലെ രണ്ടാം പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാൾ പുറത്തായി. ജയ്സ്വാൾ പുറത്തായപ്പോൾ പകരം ദേവ്ദത്ത് പടിക്കലാണ് എത്തിയത്.
ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സെന്ന നിലയിലാണ്. എട്ട് റൺസുമായി കെ എല്‍ രാഹുലും 20 റണ്‍സുമായി ദേവ്ദത്ത് പടിക്കലും ക്രീസില്‍.
ഇന്നലെ ആദ്യ ദിനം രാവിന്ദു രാസന്ത, നിഷാൻ മധുഷ്ക ക്യാപ്റ്റൻ സൊണാല്‍ ദിനുഷ എന്നിവരുടെ അര്‍ധ സെഞ്ച്വറികളുടെ കരുത്തിലാണ് ശ്രീലങ്ക ഭേദപ്പെട്ട സ്കോറിലെത്തിയത്.
71 റണ്‍സെടുത്ത രാവിന്ദ രാസന്തയാണ് ശ്രീലങ്ക ഇലവന്റെ ടോപ് സ്കോറര്‍. നിഷാന്‍ 66 റണ്‍സെടുത്തപ്പോള്‍ ദിനുഷ 52 റണ്‍സെടുത്തു. ഇന്ത്യക്കായി രവീന്ദ്ര ജഡേജയും കുല്‍ദീപ് യാദവും മാനവ് സുതാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ഗുര്‍നൂര്‍ ബ്രാര്‍ ഒരു വിക്കറ്റെടുത്തു.
Content highlights:yashasvi jaiswal duck india struggles against sri lanka in warm up match