വൈഭവിന്റെ സഹതാരം; മണിക്കൂറിൽ 146 കിലോമീറ്റർ വേഗം; ഇതാ ഇന്ത്യയുടെ ഭാവി തീയുണ്ട!

മണിക്കൂറിൽ 146 കിലോമീറ്റർ വേ​ഗതയിൽ പന്തെറിഞ്ഞാണ് താരം ഞെട്ടിച്ചത്.

ഇന്ത്യയുടെ ഭാവി തീയുണ്ടയാകാൻ തയ്യാറെടുത്ത് കൗമാര താരം ദീപേഷ് ​ദേവേന്ദ്രൻ. മണിക്കൂറിൽ 146 കിലോമീറ്റർ വേ​ഗതയിൽ പന്തെറിഞ്ഞാണ് താരം ഞെട്ടിച്ചത്.

തമിഴ്നാട് പ്രീമിയർ ലീ​ഗിൽ മധുര പാന്തേഴ്സിനു വേണ്ടി കളിക്കുന്ന 18കാരൻ ട്രിച്ചി ​ഗ്രാൻഡ് ചോളാസിനെതിരായ പോരാട്ടത്തിലാണ് 146 കിലോമീറ്റർ വേ​ഗതയിൽ പന്തെറിഞ്ഞത്. മത്സരത്തിലുടനീളം 140 കിലോമീറ്റർ വേ​ഗം നിലനിർത്താനും താരത്തിനു സാധിച്ചു.

Deepesh Devendran is proving why he's one of India's most exciting young fast bowlers. The former India U19 pacer has been consistently clocking 140+ km/h in the TNPL, touching 145+ km/h with ease, while also showing impressive variations#TNPL #CSK #WhistlePodu #IPL #Deepesh pic.twitter.com/m98TsM8CyH

അണ്ടർ 19 ലോകകപ്പ് ഇന്ത്യക്ക് സമ്മാനിച്ച പ്രതിഭക കൂടിയാണ് ദീപേഷ്. വലം കൈയൻ പേസറായ ദീപേഷും ഇന്ത്യൻ സീനിയർ ടീമിനായി കളിക്കുന്നത് സ്വപ്നം കാണുന്നുണ്ട്. അതിനായുള്ള കഠിന പരിശ്രമത്തിലാണ് 18കാരൻ.

ദീപേന്ദ്രന്റെ അച്ഛനും മുൻ ക്രിക്കറ്റ് താരമാണ്. അദ്ദേഹവും തമിഴ്നാടിനായി ആഭ്യന്തര ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അടുത്ത ഐ പി എല്ലിലൂടെ അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചുപറ്റാനാണ് ശ്രമം.

content highlights:deepesh devendran u19 world cup star clocks 146 kmph in tnpl

To advertise here,contact us