33-ാം വയസ്സിൽ ഇന്ത്യൻ കുപ്പായമണിഞ്ഞ് സരാൻഷ് ജെയിൻ; ശ്രീലങ്കക്കെതിരായ സന്നാഹമത്സരത്തിൽ അരങ്ങേറ്റം

2014-ൽ ആയിരുന്നു രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. എങ്കിലും താരം ശ്രദ്ധേയനാകുന്നത് 2022 സീസണിലായിരുന്നു

ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിൽ സരാൻഷ് ജെയിൻ ഇടംനേടിയിരുന്നു. തന്റെ 33-ാം വയസിലാണ് താരത്തിന് ഇന്ത്യൻ ടീമിലേക്കുള്ള വിളി എത്തിയിരിക്കുന്നത്. ശ്രീലങ്കക്കെതിരായ ത്രിദിന സന്നാഹമത്സരത്തിൽ താരം ഇന്ത്യൻ സ്‌ക്വാഡിൽ ഉണ്ടായിരുന്നു. എന്നാൽ, ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരത്തിലും ഇന്ത്യൻ ടെസ്റ്റ് ടീമിൽ താരത്തിന് അരങ്ങേറാനാകുമോ എന്നാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിൽ താരം പുറത്തെടുത്ത മികച്ച പ്രകടനമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി തുറന്ന് കൊടുത്തത്.

2014-ൽ ആയിരുന്നു രഞ്ജി ട്രോഫിയിലെ അരങ്ങേറ്റം. എങ്കിലും താരം ശ്രദ്ധേയനാകുന്നത് 2022 സീസണിലായിരുന്നു. ആ സീസണിൽ താരം 13 വിക്കറ്റുകളും ഒരു അർധസെഞ്ചുറിയും നേടിയിരുന്നു. അങ്ങനെ മധ്യപ്രദേശിന്റെ തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം നേടികൊടുക്കുന്നത് സരാൻഷ് നിർണായക പങ്കും വഹിച്ചു. ഈ കഴിഞ്ഞ രഞ്ജി ട്രോഫിയിലും താരം മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 57.55 ശരാശരിയിൽ 518 റൺസും 20.43 ശരാശരിയിൽ 30 വിക്കറ്റുകളും ആയിരുന്നു താരത്തിന്റെ സമ്പാദ്യം.

Content highlight: Saransh Jain makes debut at 33 in India vs Sri Lanka warm up match

To advertise here,contact us