ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരങ്ങൾക്ക് തയ്യാറെടുത്ത് ടീം ഇന്ത്യ. ഇന്നാണ് ശ്രീലങ്കക്ക് എതിരായ ത്രിദിന പോരാട്ടം. കൊളംബോയിലെ എൻ.സി.സി ഗ്രൗണ്ടിൽ വച്ചാണ് മത്സരം നടക്കുന്നത്. ഓഗസ്റ്റ് 15 മുതൽ 19 വരെയാണ് ശ്രീലങ്കക്ക് എതിരായ ആദ്യ ടെസ്റ്റ് മത്സരം അരങ്ങേറുന്നത്. ശേഷം ഓഗസ്റ്റ് 23 മുതൽ 27 വരെ രണ്ടാം ടെസ്റ്റ് മത്സരവും നടക്കും.
അടുത്ത വർഷം നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഭാഗമായാണ് രണ്ട് ടെസ്റ്റ് മത്സരങ്ങളുള്ള പരമ്പര നടത്തുന്നത്. ഇന്ത്യൻ താരങ്ങൾക്ക് ശ്രീലങ്കയുടെ കരുത്തരായ സ്പിൻ നിരയെ നേരിടാനുള്ള അവസരം കൂടിയാണ് ഈ സന്നാഹമത്സരത്തിലൂടെ ലഭിക്കുന്നത്. ഇന്ഡിന് പിച്ചുകളെക്കാൾ തികച്ചും വ്യത്യസ്തമാണ് ശ്രീലങ്കയിലെ പിച്ചുകൾ. ഇത് ബാറ്റർമാർക്ക് വലിയ വെല്ലുവിളിയാകും ഉയർത്തുക.
സ്വന്തം നാട്ടിൽ സൗത്ത് ആഫ്രിക്കയ്ക്കെതിരെയും ന്യൂസിലാൻഡിനെതിരെയും നടന്ന പരമ്പരകളിൽ ഇന്ത്യയുടെ ബാറ്റിംഗ് നിര തകരുന്ന കാഴ്ച്ചയാണ് കാണാനായത്. ടെസ്റ്റ് മത്സരങ്ങൾ വിജയം കണ്ടെത്താനായില്ലെങ്കിൽ അത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലാലിന് തിരിച്ചടിയായിരിക്കും.
Content highlight: India vs Sri Lanka warm up match begins today