ഇംഗ്ലീഷ് താരം ജോൺ ടർണർ വിരമിച്ചു; പ്രഖ്യാപനം 25-ാം വയസിൽ

2024-ൽ വെസ്റ്റ് ഇൻഡീസിനെതിയായ പരമ്പരയിലാണ് താരം ഇംഗ്ലണ്ടിനായി അരങ്ങേറുന്നത്

തന്റെ ക്രിക്കറ്റ് കരിയറിൽ പരിക്കുകൾ തുർച്ചയായി വില്ലനായതോടെ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ടിന്റെ വലംകയ്യൻ ഫാസ്റ്റ് ബൗളറായ ജോൺ ടർണർ. 25-ാം വയസിലാണ് തന്റെ പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ഈ പ്രായത്തിലെ വിരമിക്കൽ ക്രിക്കറ്റ് ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്.

'ഇംഗ്ലണ്ടിനായും ഹാംപ്ഷെയറിനായും കളിക്കുക എന്നത് എന്റെ ചെറുപ്പം മുതലുള്ള ആഗ്രഹമായിരുന്നു. എന്നാൽ തുടർച്ചയായി പരിക്കുകൾ വില്ലനായതോടെ കരിയറിനെക്കുറിച്ച് വീടും ചിന്തിക്കേണ്ടി വന്നു. എന്റെ ജീവിതത്തിലെ പുതിയ ലക്ഷ്യങ്ങളിലേക്ക് കടക്കാൻ ഇത് തന്നെയാണ് ശരിയായ സമയം. ഏറെ പ്രയാസത്തോടെയാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്', ജോൺ ടർണർ വ്യക്തമാക്കി.

2024-ൽ വെസ്റ്റ് ഇൻഡീസിനെതിയായ പരമ്പരയിലാണ് താരം ഇംഗ്ലണ്ടിനായി അരങ്ങേറുന്നത്. രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി-20 മത്സരങ്ങളിലുമായി മൂന്ന് വിക്കറ്റുകളും താരം നേടിയിട്ടുണ്ട്. എന്നാൽ, പുറത്തിനേറ്റ പരിക്ക് മൂലം താരത്തിന് ക്രിക്കറ്റിനോട് ബൈ പറയേണ്ടി വരുകയായിരുന്നു.

Content highlight: England fast bowler John Turner announces retirement at age 25

To advertise here,contact us