ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വെര്‍ച്വല്‍ കോണ്ഫ്രന്സില് പങ്കെടുത്തതിന് പിന്നാലെ ബംഗ്ലാദേശ് മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ ഷാകിബ് അല്‍ ഹസന്റെ വീടിന് നേരെ ആക്രമണം. ഒരു കൂട്ടം ആളുകള്‍ വീടിന് നേരെ പെട്രോള്‍ ബോംബ് എറിയുകയും ചെയ്തു.
പെട്രോള്‍ ബോംബ് എറിഞ്ഞതിന് പിന്നാലെ തീപിടിത്തമുണ്ടായെങ്കിലും ഉടന്‍ തന്നെ തീയണച്ചതിനാല്‍ വന്‍ നാശനഷ്ടം ഒഴിവാകുകയായിരുന്നു.
സംഭവസമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ വീടിന് സമീപം കൂടുതല്‍ സുരക്ഷ ഉറപ്പാക്കിയതായും പൊലീസ് പറഞ്ഞു. ഷെയ്ഖ് ഹസീനയ്ക്ക് പിന്തുണ നൽകിയതിന്റെ പേരിൽ ബംഗ്ലാദേശ് ക്രിക്കറ്റിൽ നിന്നും താരത്തെ മാറ്റി നിർത്തിയിരുന്നു.
Content highlights:shakib al hasan house attacked sheikh hasina press conference