ഇന്ത്യ - ശ്രീലങ്ക ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ യുവ സ്പിന്നർമാർ കൂടി ഇടംനേടി. പുതുതായി നാല് സ്പിന്നർമാരെയാണ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വിപ്രജ് നിഗം, ഹർഷ് ദുബെ, ശിവംഗ് കുമാർ, തനുഷ് കോടിയാൻ എന്നിവരെയാണ് ശുഭ്മാൻ ഗിൽ നയിക്കുന്ന ടീമിനൊപ്പം ചേർന്ന താരങ്ങൾ.
ഇന്ത്യൻ പ്രീമിയർ ലീഗിലെ ഡൽഹി ക്യാപിറ്റൽസിൽ നിന്നുള്ള താരമാണ് വിപ്രജ് നിഗം. കൂടാതെ ഇന്ത്യ 'എ' ടീമിലെ അംഗം കൂടിയാണ് ഈ ലെഗ് സ്പിൻ ഓൾറൗണ്ടർ. അതേസമയം, വിദർഭയിൽ നിന്നുള്ള ഇടങ്കയ്യൻ സ്പിൻ ഓൾറൗണ്ടറാണ് ഹർഷ് ദുബെ. ഈ വർഷത്തിന്റെ തുടക്കത്തിൻ അഫ്ഗാനെതിരെ ഇന്ത്യക്കായി ഏകദിന അരങ്ങേറ്റവും കുറിച്ചു. മുംബൈയുടെ ഓഫ് സ്പിൻ ഓൾറൗണ്ടറാണ് തനുഷ് കൊടിയൻ. ആഭ്യന്തര ക്രിക്കറ്റിൽ പുറത്തെടുത്ത മികച്ച പ്രകടനം താരത്തെ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള സ്ക്വാഡിൽ വരെ എത്തിച്ചിരുന്നു. ഐപിഎല്ലിലെ സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമായിരുന്നു ശ്രീലങ്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്ന ശിവംഗ് കുമാർ.
ഓഗസ്റ്റ് 15 മുതൽ 19 വരെ ഗാലെ അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ആദ്യ മത്സരം നടക്കുന്നത്. ഓഗസ്റ്റ് 23 മുതൽ 27 വരെ കൊളംബോ എസ്.എസ്.സി ഗ്രൗണ്ടിലും രണ്ടാം പോരാട്ടവും നടക്കും. രണ്ട ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Content highlight: India vs Sri Lanka four young spinners join team preparations