വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിൽ പാകിസ്താൻ ക്യാപ്റ്റൻ ബാബർ അസമിന് സെഞ്ച്വറി നഷ്ടം. 88 റൺസെടുത്ത് നിൽക്കവെയാണ് ബാബർ നിർഭാഗ്യകരമായ രീതിയിൽ റണ്ണൗട്ടായത്.
നാല് വർഷത്തിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ ആദ്യ സെഞ്ച്വറി സ്വപ്നമാണ് പൊലിഞ്ഞത്. ബാബറിന് സഹതാരം അബ്ദുള്ള ഷഫീഖുമായുള്ള ആശയക്കുഴപ്പമാണ് വിനയായത്. 2022 ഡിസംബറിലാണ് തന്റെ അവസാന സെഞ്ച്വറി താരം നേടിയത്.
റണ്ണിനായി ബാബർ ഓടിയെങ്കിലും നോൺ-സ്ട്രൈക്കർ എൻഡിലുണ്ടായിരുന്ന ഷഫീഖ് ആദ്യം ഓടി തുടങ്ങുകയും പിന്നീട് പിന്തിരിയുകയുമായിരുന്നു. തിരിഞ്ഞോടി ക്രീസിലെത്താൻ ബാബർ ശ്രമിച്ചെങ്കിലും വിൻഡീസ് ഫീൽഡറുടെ ഡയറക്ട് ത്രോ സ്റ്റംപ് തകർത്തു.
ബാബർ പുറത്തായതിന് പിന്നാലെ പാകിസ്ഥാൻ തകരുകയും ചെയ്തു. അബ്ദുള്ള ഷഫീഖ് 160 റൺസുമായി പുറത്താകാതെ നിന്നു. 387 റൺസാണ് ഒന്നാം ഇന്നിങ്സിൽ പാകിസ്താൻ നേടിയത്.
നേരത്തെ ആദ്യ ഇന്നിംഗ്സിൽ വെസ്റ്റ് ഇന്‍ഡീസ് 344 റണ്‍സെടുത്തിരുന്നു. രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച വിൻഡീസ് ഒടുവിൽ വിവരം ലഭിക്കുമ്പോൾ 41 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസ് നേടിയിയിട്ടുണ്ട്.
content highlights: babar azam misses out on first century in four years