'ആ അഗ്രസീവിസമാണ് വിരാടിന്റെ ഭംഗി'; അംപയർ അനിൽ ചൗധരി

കോഹ്‌ലിയുടെ ഭംഗി അദ്ദേഹത്തിന്റെ അഗ്രസീവ് ശൈലിയാണെന്ന് മുൻ അന്താരാഷ്ട അംപയർ അനിൽ ചൗധരി.

ഇന്ത്യയുടെ സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ ഭംഗി അദ്ദേഹത്തിന്റെ അഗ്രസീവ് ശൈലിയാണെന്ന് മുൻ അന്താരാഷ്ട അംപയർ അനിൽ ചൗധരി.

ക്രിക്കറ്റിന് അതിന്റെ യഥാര്‍ത്ഥ ആവേശം നിലനിര്‍ത്താന്‍ വിരാടിനെ പോലെയുള്ള ഊര്‍ജ്ജസ്വലരായ താരങ്ങള്‍ അത്യന്താപേക്ഷിതമാണെന്നും അനില്‍ ചൗധരി പറഞ്ഞു.

മത്സരത്തോടുള്ള അടങ്ങാത്ത ആവേശത്തിന്റെ പുറത്താണ് കോഹ്‌ലി ഗ്രൗണ്ടില്‍ ആക്രമണോത്സുകത കാണിക്കുന്നതെന്നും, അതില്‍ യാതൊരുവിധ തെറ്റുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'കുട്ടിക്കാലം മുതലേ വിരാടിന്റെ മത്സരങ്ങളില്‍ ഞാന്‍ അമ്പയര്‍ ചെയ്തിട്ടുള്ളതുകൊണ്ട് അവനെ എനിക്ക് വളരെക്കാലമായി അറിയാം. അവന് ആരോടും യാതൊരുവിധ വിദ്വേഷവുമില്ല. ചിലപ്പോഴൊക്കെ അവന്‍ ആക്രമണോത്സുകത കാണിക്കാറുണ്ട്, എന്നാല്‍ നമ്മള്‍ ചെയ്തത് ശരിയാണെങ്കില്‍ അവൻ അഭിനന്ദിക്കും. ഇത്തരം കളിക്കാര്‍ ഉണ്ടായിരിക്കണം, അല്ലെങ്കില്‍ കളി ബോറടിച്ചുപോകും.' ചൗധരി പറഞ്ഞു.

സെപ്തംബർ 27 ന് ആരംഭിക്കുന്ന വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന പരമ്പരയാണ് കോഹ്‌ലിയുടെ അടുത്ത മത്സരം. ടി 20 , ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് നേരത്തെ തന്നെ വിരമിച്ച താരം ഇപ്പോൾ ഏകദിന ഫോർമാറ്റിൽ മാത്രമാണ് ഉള്ളത്. 2027 ഏകദിന ലോകകപ്പ് കൂടി കളിച്ചു വിരമിക്കുകയാണ് ലക്ഷ്യം.

content highlights:umpire anil chaudhary praises virat kohli aggression

To advertise here,contact us