ഐ പി എല്ലിൽ പഞ്ചാബ് കിങ്സ് താരമായ ഓസ്ട്രേലിയയുടെ കൂപ്പർ കോണോലി അയച്ച സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ട് പുറത്തുവിട്ട് ഓൺലി ഫാൻസ് മോഡൽ ആനി നൈറ്റ്. നിരന്തരം സന്ദേശങ്ങൾ അയക്കുന്ന ഓസീസ് കായിക താരങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ ആനി പുറത്തുവിട്ടപ്പോൾ ‘ലിസ്റ്റിലുള്ള’ ഏക ക്രിക്കറ്റ് താരമാണ് കോണോലി.
വിഡിയോയിൽ കൂപർ കോണോലിയുടെ സന്ദേശങ്ങളുടെ സ്ക്രീൻ ഷോട്ടുകൾ കാണിക്കുമ്പോള്‍ അദ്ദേഹത്തെ വലിയ പരിചയം ഇല്ലെന്നും ആഷസ് പരമ്പരയിൽ നന്നായി കളിക്കാൻ സാധിക്കട്ടെയെന്നും നൈറ്റ് ആശംസിക്കുന്നുണ്ട്. യുവതിയുടെ താമസസ്ഥലം എവിടെയാണെന്നും, എന്നാണ് മെൽബണിൽനിന്നു മടങ്ങുന്നതെന്നും കോണോലി മോഡലിനോടു ചോദിക്കുന്നുണ്ട്. തന്നെ കാണാനും കോണോലി ആവശ്യപ്പെടുന്നുണ്ട്. ഓൺലി ഫാൻസ് മോഡലിന്റെ ആരോപണത്തിൽ ക്രിക്കറ്റ് താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ഐപിഎലിൽ പഞ്ചാബ് കിങ്സിന്റെ താരമായിരുന്നു കൂപ്പർ കോണോലി. 2026 ഐപിഎലിൽ 14 മത്സരങ്ങൾ കളിച്ച താരം ഒരു സെഞ്ച്വറിയും രണ്ട് അർധ സെഞ്ചറികളുമുൾപ്പടെ 491 റൺസാണു സ്കോർ ചെയ്തത്. താരത്തിന്റെ ആദ്യ ഐപിഎൽ സീസണായിരുന്നു ഇത്.
ഓസ്ട്രേലിയൻ ഫുട്ബോൾ താരങ്ങളായ ക്ലേട്ടൻ ഒലിവർ, ബെയ്ലി സ്മിത്ത് എന്നിവർ തുടർച്ചയായി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും ആനി നൈറ്റ് ആരോപിച്ചു. തന്റെ വിവാഹ നിശ്ചയം കഴിഞ്ഞെന്നും അതിനാൽ ഇനി ഡിഎം ചെയ്യരുതെന്നും ആനി നൈറ്റ് വിഡിയോയുടെ അവസാന ഭാഗത്തിൽ പറയുന്നുണ്ട്.
content highlights: cooper connolly messages leaked by onlyfans model annie knight