പരിക്കേറ്റ ജസ്പ്രീത് ബുംറയുടെ പകരക്കാരനായി; പ്രഖ്യാപനം നടത്തി ബിസിസിഐ

ഇതാദ്യമായാണ് ആഖിബ് നബിക്ക് ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുന്നത്

ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര പരിക്കിൽ നിന്ന് മുക്തനായി ഇന്ത്യൻ ടീമിനൊപ്പം ചേരുമെന്ന് കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നെങ്കിലും പ്രതീക്ഷകളെല്ലാം തകിടം മറിച്ചുകൊണ്ട് വീണ്ടും പരിക്ക് വില്ലനായി എത്തിയത്. ഇതോടെ പുറത്തായ ബുമ്രയ്ക്ക് പകരക്കാരനെ കണ്ടെത്തിയിരിക്കുകയാണ് ബിസിസിഐ സെലക്ഷൻ കമ്മിറ്റി. ജമ്മു കശ്മീർ പേസര്‍ ആഖിബ് നബിയെ ആണ് ബുമ്രയ്ക്ക് പകരക്കാരനായി ടീമിൽ എത്തിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ആഖിബ് നബിക്ക് ടെസ്റ്റ് ടീമിൽ അവസരം ലഭിക്കുന്നത്. ഇംഗ്ലണ്ടിനെതിരെ നടന്ന ഏകദിന പരമ്പരയ്ക്ക് ഇടെയായിരുന്നു ബുമ്രയ്ക്ക് കാൽമുട്ടിന് പരിക്ക് എല്ക്കുന്നത്. ഇതിൽ നിന്ന് മുക്തനാകാതെ വന്നതോടെയാണ് പകരക്കാരനായി ബിസിസിഐ ആഖിബിനെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണിൽ കശ്മീരിന് ആദ്യ രഞ്ജി കിരീടം നേടികൊടുക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരമായിരുന്നു ആഖിബ്. സീസണിൽ 60 വിക്കറ്റുകളും വീഴ്ത്തി താരം വിക്കറ്റ് വേട്ടയിലും മുന്നിൽ തന്നെ ഉണ്ടായിരുന്നു. കശ്മീരിലെ ബാരമുള്ള സ്വദേശിയാണ് ഈ 29-കാരൻ. കഴിഞ്ഞ രണ്ട് രഞ്ജി ട്രോഫി സീസണുകളിൽ നിന്നായി എറിഞ്ഞിട്ടതാകട്ടെ 104 വിക്കറ്റുകളും.

Content highlight: Auqib Nabi replaces injured Jasprit Bumrah in India test squad against Sri Lanka

To advertise here,contact us