ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ അടുത്ത സീസണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെ നയിക്കുന്നതിനെക്കുറിച്ച് താന്‍ അധികം ചിന്തിച്ചിട്ടില്ലെന്നും ഈ വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ഫ്രാഞ്ചൈസി മാനേജ്മെന്റാണെന്നും ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ എയ്ഡന്‍ മാര്‍ക്രം. അടുത്ത വര്‍ഷം എല്‍എസ്ജിയെ നയിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് പ്രതികരണം. 'എനിക്ക് അതിനെക്കുറിച്ച് ഒരു ധാരണയുമില്ല' എന്നായിരുന്നു മാര്‍ക്രമിന്റെ പ്രതികരണം.
'അവര്‍ക്ക് ഏറ്റവും മികച്ചതെന്ന് തോന്നുന്നത് അവര്‍ക്ക് തീരുമാനിക്കാം. ടീമില്‍ മികച്ച നേതൃപാടവമുള്ള ചില പ്രമുഖ കളിക്കാരുണ്ട്. അതിനാല്‍ ഞാന്‍ ഇതിനെക്കുറിച്ച് കൂടുതല്‍ ആകുലപ്പെടുന്നില്ല. ആര്‍ക്ക് നായകസ്ഥാനം ലഭിച്ചാലും അവര്‍ അത് ഏറ്റെടുത്ത് മികച്ച രീതിയില്‍ ചെയ്യുമെന്ന് എനിക്ക് ഉറപ്പുണ്ട്. എന്നാല്‍ ഇതുവരെ അങ്ങനെ ഒരു ചിന്ത എന്റെ മനസ്സിലേക്ക് വന്നിട്ടില്ല,' -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പോയിന്റ് പട്ടികയില്‍ ടീം ഏറ്റവും താഴെയായി സീസണ് അവസാനിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ സീസണിന് ശേഷം ഋഷഭ് പന്ത് എല്‍എസ്ജി ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. അതേസമയം, ലഖ്നൗ ടീം ഇതുവരെ പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയെ നയിച്ചുള്ള പരിചയസമ്പത്തും, SA20, ദി ഹണ്ട്രഡ് ടൂര്‍ണമെന്റുകളില്‍ ആര്‍പിഎസ്ജി ഗ്രൂപ്പിന്റെ മറ്റ് ഫ്രാഞ്ചൈസികളുമായുള്ള ബന്ധവും കാരണം മാര്‍ക്രം ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പ്രധാനിയാണ്.
2025 ഐപിഎല്‍ സീസണിന് മുന്നോടിയായി 2 കോടി രൂപയ്ക്കാണ് മാര്‍ക്രം ലഖ്നൗ സൂപ്പര്‍ ജയന്റ്സില്‍ ചേര്‍ന്നത്. ആ സീസണില്‍ അദ്ദേഹം 445 റണ്‍സ് നേടിയിരുന്നു. 2026 സീസണിലും ടീമിലെ പ്രധാന ടോപ്പ് ഓഡര്‍ ബാറ്ററായും ഓപ്പണറായും ഫ്രാഞ്ചൈസി അദ്ദേഹത്തെ നിലനിര്‍ത്തി. 2026 ഐപിഎല്‍ സീസണില്‍ എല്‍എസ്ജിക്കായി 12 മത്സരങ്ങളില്‍ നിന്ന് 231 റണ്‍സാണ് മാര്‍ക്രം നേടിയത്.
content highlights: 'Haven't Thought About Leading Lucknow' - Aiden Markram